അയോദ്ധ്യ : രാമജന്മഭൂമിയിൽ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമിയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് . 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാം ലല്ല ജന്മഭൂമിയിൽ രാം നവമി ആഘോഷിക്കുന്നത് കാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് എത്തുക . രാമനവമി ദിനത്തിൽ മറ്റൊരു അത്ഭുതത്തിനും ഭക്തർ സാക്ഷ്യം വഹിക്കും. സൂര്യദേവൻ തന്നെ സൂര്യവംശിയായ ശ്രീരാമദേവന്റെ തിരുനെറ്റിയിൽ തിലകം ചാർത്തും.
രാം ലല്ലയുടെ വിഗ്രഹത്തിൽ സൂര്യകിരണങ്ങൾ പതിയുന്നത് ശാസ്ത്രസംഘം രാമക്ഷേത്രത്തിൽ വിജയകരമായി പരീക്ഷിച്ചു. ഏപ്രിൽ 10 ന് ശാസ്ത്രജ്ഞർ ഒരുക്കിയ വിദഗ്ധ സംവിധാനം വഴി സൂര്യതിലകം രാം ലല്ലയുടെ തിരുനെറ്റിയിൽ പതിയുന്നത് പരീക്ഷിച്ചിരുന്നു . ഇതിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഏപ്രിൽ 17 ന് ഏകദേശം 4 മിനിറ്റ് രാം ലല്ലയുടെ വിഗ്രഹത്തിൽ ഈ കിരണങ്ങൾ പതിയും. ഇതിനായി, സൂര്യ കിരണങ്ങൾ ആദ്യം 3 വ്യത്യസ്ത കണ്ണാടികളിലൂടെ വ്യത്യസ്ത കോണുകളിൽ തിരിച്ചുവിടും.പിന്നീട് അവ പ്രത്യേക ലെൻസ് വഴി തിരുനെറ്റിയിൽ പതിയും .സംഭവം കാണാൻ അയോദ്ധ്യയിലെ നൂറിലധികം സ്ഥലങ്ങളിൽ എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കും.