അബ്ദുൾ റഹീമിന്റെ മോചനം; സുരേഷ് ഗോപി വളരെയധികം സഹായിച്ചുവെന്ന് ബോബി ചെമ്മണ്ണൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അബ്ദുൾ റഹീമിന്റെ മോചനം; സുരേഷ് ഗോപി വളരെയധികം സഹായിച്ചുവെന്ന് ബോബി ചെമ്മണ്ണൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 08:16 am IST
FacebookTwitterWhatsAppTelegram

തൃശൂർ: സൗദി അറേബ്യയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് നടനും തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി വളരെയധികം സഹായിച്ചുവെന്ന് ബോബി ചെമ്മണ്ണൂർ. അബ്ദുൾ റഹീമിന്റെ മോചനത്തിന് ആവശ്യമായ പണം ഇന്നലെ സ്വരൂപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപി നൽകിയ സഹായത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ബോബി ചെമ്മണ്ണൂർ ആയിരുന്നു ധനസമാഹരണത്തിന് മുൻകൈയ്യെടുത്തത്.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുമൊത്ത് ഒരു വേദി പങ്കിടുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ അദ്ദേഹത്തിന്റെ സഹായം തേടിയത്. വേദിയിൽ വെച്ചു തന്നെ അബ്ദുൾ റഹീമിന്റെ പാസ്‌പോർട്ട് നമ്പരും കേസിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞ സുരേഷ് ഗോപി വിഷയം വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തി.

വിവരം പറഞ്ഞപ്പോൾ തന്നെ അംബാസഡർമാരെ വിളിക്കാനുളള കാര്യങ്ങൾക്കായി സുരേഷ് ഗോപി ശ്രമിച്ചുവെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. പറ്റാവുന്ന എല്ലാ കാര്യങ്ങളും അതിന് വേണ്ടി ചെയ്ത് തരാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയമായി സംസാരിക്കാമെന്നും അല്ലെങ്കിൽ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കാമെന്നും സുരേഷ് ഗോപി വേദിയിൽ വച്ച് തന്നെ ഉറപ്പ് നൽകിയിരുന്നു.

18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനാണ് സുമനസുകളായ ആളുകൾ ഒരുമിച്ച് ക്രൗഡ് ഫണ്ടിംഗിലൂടെ പണം സ്വരൂപിച്ചത്. വിഷയത്തിൽ ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പുപറഞ്ഞതിന് പിന്നാലെ ഇത് വാർത്തയാകുകയും ചെയ്തു. ഇതോടെ കൂടുതൽ പേർ സഹായവുമായി രംഗത്തെത്തി.

2006 ൽ സൗദിയിൽ ഡ്രൈവറായി ജോലി നോക്കുന്നതിനിടെ സംഭവിച്ച ദാരുണ സംഭവത്തിന്റെ പേരിലായിരുന്നു അബ്ദുൾ റഹീം ജയിലിലായത്. വീട്ടുടമയുടെ രോഗിയായ മകൻ മരിച്ചതിന്റെ പേരിലായിരുന്നു നടപടി. അബ്ദുൾ റഹീമിന്റെ മോചനം സാദ്ധ്യമാകണമെങ്കിൽ ദയാധനമായി 34 കോടി രൂപ നൽകണമായിരുന്നു. ഈ തുകയാണ് സമാഹരിച്ചത്. ഇന്ത്യൻ എംബസി വഴി സൗദിയിലെ കുടുംബത്തിന് ഈ തുക ഉടൻ കൈമാറും. വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പണം സമാഹരിച്ചത്.

Tags: SURESHGOPIabdul raheem
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies