അന്ന് ശൈശവ വിവാഹത്തിനായി നിശ്ചയിച്ച വധു : ഇന്ന് ഇൻ്റർമീഡിയറ്റ് പരീക്ഷയിലെ ടോപ്പ് സ്‌കോറർ ; ബാലവിവാഹം മുടക്കി പഠിക്കാൻ പോയ 15 കാരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് ശൈശവ വിവാഹത്തിനായി നിശ്ചയിച്ച വധു : ഇന്ന് ഇൻ്റർമീഡിയറ്റ് പരീക്ഷയിലെ ടോപ്പ് സ്‌കോറർ ; ബാലവിവാഹം മുടക്കി പഠിക്കാൻ പോയ 15 കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 12:30 pm IST
Facebook
Twitter
WhatsAppTelegram

കുർണൂൽ ; ഒരിയ്‌ക്കൽ ശൈശവ വിവാഹത്തിൽ കുരുങ്ങി തന്റെ സ്വപ്നങ്ങൾ നഷ്ടപ്പെടുമെന്ന് കണ്ണീരൊഴുക്കിയ നിർമ്മല തന്റെ സ്വപ്നങ്ങൾ നേടിയെടുത്ത സന്തോഷത്തിലാണ് . കുർണൂൽ ജില്ലയിലെ അഡോണി മണ്ഡലത്തിലെ പെഡ്ഡ ഹരിവനം സ്വദേശിയായ നിർമ്മല ആന്ധ്രാപ്രദേശിലെ ഈ വർഷത്തെ ഇൻ്റർമീഡിയറ്റ് പരീക്ഷകളിലെ ടോപ്പ് സ്‌കോററാണ് . 440ൽ 421 മാർക്ക് നേടിയാണ് നിർമ്മല ഒന്നാമതെത്തിയത് .

കഴിഞ്ഞ വർഷം എസ്എസ്‌സി പരീക്ഷയിൽ 537 മാർക്ക് നേടിയാണ് നിർമ്മല വിജയിച്ചത് . എന്നാൽ മറ്റ് മൂന്ന് പെൺമക്കളെ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ച മാതാപിതാക്കൾ, നിർമലയെയും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു .വിദ്യാഭ്യാസത്തിന് ഇനി പണം നൽകാനാവില്ലെന്നും അടുത്ത് ഒരു ജൂനിയർ കോളേജ് ഇല്ലെന്നതുമാണ് കാരണമായി മാതാപിതാക്കൾ പറഞ്ഞത് . നിർമ്മലയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നത് തങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു.

എന്നാൽ ജീവിതത്തിൽ തന്റെ ലക്ഷ്യങ്ങൾ നേടണമെന്നതിൽ ഉറച്ചുനിന്ന നിർമ്മല, എം എൽ എ ആയ വൈ സായിപ്രസാദ് റെഡ്ഡിയെ തന്നെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി സമീപിച്ചു . പെൺകുട്ടിയുടെ ദുരവസ്ഥ എം.എൽ.എ ജില്ലാ കളക്ടർ ജി.സൃജനയെ വിവരം അറിയിക്കുകയും കളക്ടർ ഇടപെട്ട് ശൈശവ വിവാഹത്തിൽ നിന്ന് നിർമലയെ രക്ഷപ്പെടുത്തുകയും ചെയ്തു.

ജില്ലാ ഭരണകൂടം പിന്നീട് നിർമ്മലയെ ആസ്‌പരിയിലെ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ ചേർത്തു പഠിപ്പിച്ചു . എല്ലാ പ്രതിബന്ധങ്ങളെയും ധൈര്യപൂർവം നേരിട്ട നിർമ്മല ഇന്ന് സംസ്ഥാനത്തിനാകെ അഭിമാനമാകുകയും ചെയ്തു . ഐപിഎസ് ഓഫീസറാകാനും ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കാനും തന്നെപ്പോലുള്ള പെൺകുട്ടികളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് നിർമ്മല പറയുന്നു .

Tags: Child Marraiage
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies