ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു, എംടി എന്നോട് ക്ഷമിക്കണം; ഫെയ്സ് ബുക്ക് കുറിപ്പുമായി ബാലചന്ദ്രൻ ചുള്ളിക്കാട്
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു, എംടി എന്നോട് ക്ഷമിക്കണം; ഫെയ്സ് ബുക്ക് കുറിപ്പുമായി ബാലചന്ദ്രൻ ചുള്ളിക്കാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 05:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: താൻ സാഹിത്യ പ്രഭാഷണങ്ങൾ അവസാനിപ്പിച്ചെന്ന് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. ആശാന്റെ കവിതകളെ കുറിച്ച് തുഞ്ചൻ പറമ്പിൽ പ്രഭാഷണം നടത്തണമെന്ന് എംടി വാസുദേവൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈകാരിക കുറിപ്പുമായി ബാലചന്ദ്രൻ ചുള്ളിക്കാട് രം​ഗത്തെത്തിയത്. അടുത്തിടെ സമൂഹത്തിൽ നിന്നുമുണ്ടായ ദുരനുഭവങ്ങളാണ് ഈ തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ഡോ. തോമസ് കെ.വിയാണ് കുറിപ്പ് പങ്കുവച്ചത്.

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയതിന് 2400 രൂപയാണ് ലഭിച്ചതെന്ന് ആരോപിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് രം​ഗത്തെത്തിയിരുന്നു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും രണ്ട് മണിക്കൂർ സംസാരിക്കുകയും ചെയ്ത അദ്ദേഹത്തിന് തുച്ഛമായ പണം മാത്രമാണ് നൽകിയത്. പ്രതിഫലമായി കിട്ടിയ പണം യാത്രാ ചെലവിന് പോലും തികയില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ തീരുമാനം അറിയിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് വീണ്ടും കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ബാല്യം മുതൽ എം.ടി.വാസുദേവൻനായരുടെ വായനക്കാരനായിരുന്നു ഞാൻ. 1980-ൽ ഞാൻ ആലുവാ യു.സി.കോളേജിൽ പഠിക്കുമ്പോഴാണ് ഒരു കവിയരങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് എം.ടി. വാസുദേവൻനായരുടെ ഒരു കത്ത് എനിക്കു കിട്ടുന്നത്. അന്ന് എം.ടി.സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എനിക്ക് ആ ക്ഷണം വലിയ ഒരംഗീകാരമായി. അന്ന് മുതൽ സ്നേഹാദരപൂർണമായ വ്യക്തിബന്ധം അദ്ദേഹത്തോട് ഞാൻ പുലർത്തിപ്പോരുന്നു. ഞാൻ ‘മാഷേ’ എന്നാണ് അദ്ദേഹത്തെ വിളിക്കുക.

പിന്നീട് തുഞ്ചൻ പറമ്പിൽ സാഹിത്യപ്രഭാഷണങ്ങൾക്കായി അനേകം പ്രാവശ്യം
അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങൾ അവിടെ ഞാൻ നടത്തിയിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് അദ്ദേഹം എന്നെ വിളിച്ചു: “ഷേക്സ്പിയറെക്കുറിച്ച് ഒരു പ്രഭാഷണം ബാലൻ നടത്തണം.”ഞാൻ വിനയപൂർവ്വം പറഞ്ഞു: ” അതിന് വേണ്ടത്ര അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ.”അപ്പോൾ അദ്ദേഹം പറഞ്ഞു: “എന്നാൽ ആശാൻ കവിതയെക്കുറിച്ച് ആയാലോ? “”അതാവാം.”ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.

ഇന്ന് തുഞ്ചൻപറമ്പിൽ നിന്ന് ശ്രീകുമാർ വിളിച്ചുചോദിച്ചു” എം.ടി.സാർ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നു നടത്താം എന്ന് അദ്ദേഹം ചോദിക്കുന്നു.”ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്ന് തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. ഈയിടെ സമൂഹത്തിൽനിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പ്രിയപ്പെട്ട എം.ടി.വാസുദേവവൻ നായർ, അങ്ങ് എന്നോട് സർവാത്മനാ ക്ഷമിക്കണം. ഞാൻ കാർവാടകപോലും അർഹിക്കുന്നില്ല എന്ന് വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി വന്നു നിൽക്കാൻ ഇനിയൊരിക്കലും ഞാനില്ല- ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചു.

Tags: Facebook Postbalachandhran chullikkadu
Share
Tweet
SendShare

More News from this section

ഉയർന്ന ക്രെഡിറ്റ് സ്കോർ വേട്ടയിൽ പൊലിഞ്ഞത് അരുണാചൽ സ്വദേശിയുടെ ജീവൻ; കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതയിൽ പ്രക്ഷോഭം

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും, തിങ്കളാഴ്ച പുലർച്ചെ മുതൽ ഭക്തർക്ക് ദർശനം, 21ന് രാത്രി നടയടയ്‌ക്കും

അത്തം പത്തിന് തിരുവോണമെന്ന ചൊല്ല് ഇത്തവണ മാറും; 11-ാം നാൾ തിരുവോണം, കർക്കടകമാസത്തിന്റെ അവസാനത്തിൽ അത്തം പിറക്കുന്ന അപൂർവ വർഷം

അത്തച്ചമയം ഇന്ന് ; തൃപ്പൂണിത്തുറയിൽ ഉത്സവലഹരി, അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു

Latest News

‘4% ഹിന്ദുക്കളെ ഞങ്ങൾ സഹിക്കുന്നു’; സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

തൃണമൂൽ കോൺഗ്രസ് നേതാവ് മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി, അഴിമതിയിൽ പങ്കില്ലെന്നു കുറിപ്പ്, പൊലീസ് അന്വേഷണം ആരംഭിച്ചു

സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയർത്താൻ എത്തിച്ച ഇരുമ്പുകുഴൽ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു

വന്ദേമാതരം വിവാദത്തിൽ ഖർഗെയും സോണിയയും; നിയമനടപടിക്ക് സാധ്യതയെന്ന് സൂചന

ഇന്തോനേഷ്യയിൽ വീണ്ടും വൻ ഭൂചലനം; ഉത്തര സുമാത്രയിൽ 6.8 തീവ്രത, മണിക്കൂറുകൾക്കിടെ രണ്ടാം ശക്തമായ പ്രകമ്പനം; രക്ഷാപ്രവർത്തനം തുടരുന്നു

80-ാം സ്വാതന്ത്ര്യദിനം: ലോകനേതാക്കളുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; അറിഞ്ഞത് പൊതുദര്‍ശനത്തിന് വച്ചപ്പോള്‍: സംസ്‌കാരച്ചടങ്ങ് വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies