സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയർത്താൻ എത്തിച്ച ഇരുമ്പുകുഴൽ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയർത്താൻ എത്തിച്ച ഇരുമ്പുകുഴൽ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2026, 09:48 am IST
Facebook
Twitter
WhatsAppTelegram

ബാലസോർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾക്കായി സ്കൂളിലെത്തിയ അധ്യാപകർക്കും വിദ്യാർഥികൾക്കും മുന്നിൽ അരങ്ങേറിയത് ദാരുണ ദുരന്തം. പതാക ഉയർത്തുന്നതിനായി എത്തിച്ച ഇരുമ്പുകുഴൽ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു. ഒഡീഷയിലെ ബാലസോർ ജില്ലയിലെ മൈതാപുരിലെ സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം.

സ്കൂളിലെ കായിക അധ്യാപകനായ പ്രിയബ്രത ബെഹേരയാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കായി ശനിയാഴ്ച രാവിലെ അധ്യാപകരും വിദ്യാർഥികളും സ്കൂൾ പരിസരത്ത് എത്തിയപ്പോഴായിരുന്നു അപകടം.

രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. സ്കൂളിൽ ദേശീയപതാക ഉയർത്തുന്നതിനായി ഉപയോഗിക്കേണ്ട ഇരുമ്പ് പൈപ്പ് അധ്യാപകൻ മുകളിലേക്ക് ഉയർത്തുന്നതിനിടെയാണ് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി കമ്പിയിൽ തട്ടിയത്.

പൈപ്പ് വൈദ്യുതി ലൈനിൽ തട്ടിയതോടെ അധ്യാപകന് ശക്തമായ വൈദ്യുതാഘാതമേറ്റു. അദ്ദേഹത്തെ സഹായിക്കാനായി സമീപത്തുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്കും വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പരിക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ പ്രിയബ്രത ബെഹേരയെ ഉടൻ തന്നെ ഭദ്രക് മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വിദ്യാർഥികളുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

Tags: Odisha Teacher DeathBalasore School AccidentIndependence Day AccidentElectric Shock SchoolOdisha Independence Day 2026
Share
Tweet
SendShare

More News from this section

വന്ദേമാതരം വിവാദത്തിൽ ഖർഗെയും സോണിയയും; നിയമനടപടിക്ക് സാധ്യതയെന്ന് സൂചന

80-ാം സ്വാതന്ത്ര്യദിനം: ലോകനേതാക്കളുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്‌ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

പനീര്‍, നെയ്യ്, ഖോവ ഉള്‍പ്പെടെയുള്ള കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് യുപിയില്‍ സംസ്ഥാനവ്യാപക നിരോധനം

നാലുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; പ്രതിയായ യുവാവിനെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

Latest News

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും, തിങ്കളാഴ്ച പുലർച്ചെ മുതൽ ഭക്തർക്ക് ദർശനം, 21ന് രാത്രി നടയടയ്‌ക്കും

സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയർത്താൻ എത്തിച്ച ഇരുമ്പുകുഴൽ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു

അത്തം പത്തിന് തിരുവോണമെന്ന ചൊല്ല് ഇത്തവണ മാറും; 11-ാം നാൾ തിരുവോണം, കർക്കടകമാസത്തിന്റെ അവസാനത്തിൽ അത്തം പിറക്കുന്ന അപൂർവ വർഷം

അത്തച്ചമയം ഇന്ന് ; തൃപ്പൂണിത്തുറയിൽ ഉത്സവലഹരി, അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

ഇന്തോനേഷ്യയിൽ വീണ്ടും വൻ ഭൂചലനം; ഉത്തര സുമാത്രയിൽ 6.8 തീവ്രത, മണിക്കൂറുകൾക്കിടെ രണ്ടാം ശക്തമായ പ്രകമ്പനം; രക്ഷാപ്രവർത്തനം തുടരുന്നു

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies