ഉയർന്ന ക്രെഡിറ്റ് സ്കോർ വേട്ടയിൽ പൊലിഞ്ഞത് അരുണാചൽ സ്വദേശിയുടെ ജീവൻ; കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതയിൽ പ്രക്ഷോഭം
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉയർന്ന ക്രെഡിറ്റ് സ്കോർ വേട്ടയിൽ പൊലിഞ്ഞത് അരുണാചൽ സ്വദേശിയുടെ ജീവൻ; കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതയിൽ പ്രക്ഷോഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2026, 11:50 am IST
Facebook
Twitter
WhatsAppTelegram

കോതമംഗലം: അരുണാചൽ പ്രദേശ് സ്വദേശിയും കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയുമായ മിർച്ചി മാർപ്പു (20)വിനെ കോഴിപ്പിള്ളിയിലെ വാടകവീട്ടിൽ ശനിയാഴ്ച വൈകിട്ട് നാല മണിയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം വിവാദമാകുന്നു.. മുറിയിൽ നിന്ന് ഹിന്ദിയിലെയെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മിർച്ചിയുടെ മരണത്തിൽ കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജിനെതിരെ വിദ്യാർഥികൾ രംഗത്തെത്തി. ഈ ദുരത്തിനത്തിൽ ഒരേയൊരു ഉത്തരവാദി കോളേജ് അധികൃതരും അവരുടെ മാനുഷികപരിഗണനയില്ലാത്ത നയങ്ങളുമാണെന്ന് സഹപാഠികൾ കട്ടായം പറയുന്നു. സ്വയംഭരണാധികാരത്തിന്റെ (ഓട്ടോണമി) മടുപ്പിക്കുന്ന അഹങ്കാരവും വിദ്യാർത്ഥികളോടുള്ള ക്രൂരമായ പുച്ഛവും ചേർന്ന് കവർന്നത് ഒരു പാവം വിദ്യാർത്ഥിയുടെ ജീവൻ ആണെന്നാണ് വിദ്യാർഥികൾ പറയുന്നത്.

ഉയർന്ന ക്രെഡിറ്റ് സ്കോർ ഇല്ലാത്തതിന്റെ പേരിൽ ഇയർ ഔട്ട് ആകുമെന്ന ഭയവും കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനവുമാണ് ഈ യുവജീവനൊടുക്കാൻ കാരണം. മറ്റെല്ലാ എൻജിനീയറിങ് കോളേജുകളിലും ജയിക്കാനുള്ള കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ, എം.എ കോളേജിൽ മാത്രം ഇത് 22 ആയി ഉയർത്തി നിർത്തിയിരിക്കുകയാണ്. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന വിദ്യാഭ്യാസമന്ത്രി വരെ ഇടപെട്ടിട്ടും ക്രെഡിറ്റ് സ്കോർ കുറയ്‌ക്കാൻ മാനേജ്‌മെന്റ് തയാറായില്ല.

യാതൊരുവിധ ഔദ്യോഗിക അറിയിപ്പുമില്ലാതെ ഒന്നര മാസം മുൻപ് മിർച്ചി മാർപ്പു അടക്കം 22-ഓളം വിദ്യാർത്ഥികളെയാണ് കോളേജ് അധികൃതർ ക്ലാസിൽ നിന്ന് പുറത്താക്കി. അടുത്ത സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചില്ലെന്നു മാത്രമല്ല, അറ്റൻഡൻസ് ലിസ്റ്റിൽ നിന്ന് ഇവരുടെ പേരുകൾ ഒന്നടങ്കം വെട്ടിമാറ്റുകയും ചെയ്തു. അന്യസംസ്ഥാനത്തുനിന്ന് എത്തിയതിനാൽ ഭാഷാപരമായ പരിമിതികൾ അനുഭവിച്ചിരുന്ന മിർച്ചി അടക്കമുള്ളവർക്ക് ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അതീവ ഗുരുതരമായ മാനസികാവസ്ഥയിലായിരുന്നു.

വിദ്യാർത്ഥികളുടെ മാനസിക വിഷമങ്ങളെയോ ഭാവിെയയോ തെല്ലും പരിഗണിക്കാതെയാണ് പ്രിൻസിപ്പൽ അടക്കമുള്ളവർ പെരുമാറിയത്. പ്രശ്നങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ സമർപ്പിച്ച പരാതികളെ പ്രിൻസിപ്പൽ പുച്ഛിച്ചു തള്ളുകയായിരുന്നു. ഇയർ ബാക്കായ ഒരു വിദ്യാർത്ഥിയുടെ പിതാവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ “വേണമെങ്കിൽ പഠിച്ചാൽ മതി” എന്ന് പറഞ്ഞ് ആക്രോശിച്ച് ഫോൺ കട്ട് ചെയ്ത പ്രിൻസിപ്പലിന്റെ നിലപാട് എത്രത്തോളം നീചമാണെന്ന് സഹപാഠികൾ ചൂണ്ടിക്കാണിക്കുന്നു. അധികൃതരുടെ ഇത്തരം കടുത്ത നിലപാടുകൾ കാരണം പലരും പഠനം ഉപേക്ഷിച്ചു പോകേണ്ടി വന്നു. “ഞങ്ങൾക്ക് സ്വയംഭരണാധികാരമുണ്ട്, അതുകൊണ്ട് ഞങ്ങൾ തീരുമാനിക്കും” എന്ന ധാർഷ്ട്യമാണ് കോളേജ് മാനേജ്‌മെന്റ് വെച്ചുപുലർത്തുന്നത് എന്നാണ് വിദ്യാർഥികൾ പറയുന്നത്.

സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസ് ഒത്തുതീർപ്പാക്കാനും മിർച്ചിയുടെ മരണത്തെ ഒരു ഒറ്റപ്പെട്ട സംഭവമാക്കി മാറ്റാനുമാണ് കോളേജ് മാനേജ്‌മെന്റ് തീവ്രശ്രമം നടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥർ പോലും ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് പ്രതികരിക്കാൻ മടിക്കുമ്പോൾ, സഹപാഠികളായ ചില വിദ്യാർത്ഥികൾ ധൈര്യപൂർവ്വം മുന്നോട്ടുവന്നതുകൊണ്ടു മാത്രമാണ് മാധ്യമങ്ങൾ വഴി ഈ കൊടും ക്രൂരത പുറംലോകമറിഞ്ഞത്. പരീക്ഷാ യോഗ്യതയുടെ പേരിൽ വിദ്യാർത്ഥികളെ മരണത്തിലേക്ക് തള്ളിയിട്ട കോളേജ് അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങിക്കഴിഞ്ഞു.

Tags: engineering
Share
Tweet
SendShare

More News from this section

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും, തിങ്കളാഴ്ച പുലർച്ചെ മുതൽ ഭക്തർക്ക് ദർശനം, 21ന് രാത്രി നടയടയ്‌ക്കും

അത്തം പത്തിന് തിരുവോണമെന്ന ചൊല്ല് ഇത്തവണ മാറും; 11-ാം നാൾ തിരുവോണം, കർക്കടകമാസത്തിന്റെ അവസാനത്തിൽ അത്തം പിറക്കുന്ന അപൂർവ വർഷം

അത്തച്ചമയം ഇന്ന് ; തൃപ്പൂണിത്തുറയിൽ ഉത്സവലഹരി, അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; അറിഞ്ഞത് പൊതുദര്‍ശനത്തിന് വച്ചപ്പോള്‍: സംസ്‌കാരച്ചടങ്ങ് വൈകി

Latest News

‘4% ഹിന്ദുക്കളെ ഞങ്ങൾ സഹിക്കുന്നു’; സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഉയർന്ന ക്രെഡിറ്റ് സ്കോർ വേട്ടയിൽ പൊലിഞ്ഞത് അരുണാചൽ സ്വദേശിയുടെ ജീവൻ; കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതയിൽ പ്രക്ഷോഭം

തൃണമൂൽ കോൺഗ്രസ് നേതാവ് മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി, അഴിമതിയിൽ പങ്കില്ലെന്നു കുറിപ്പ്, പൊലീസ് അന്വേഷണം ആരംഭിച്ചു

സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയർത്താൻ എത്തിച്ച ഇരുമ്പുകുഴൽ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു

വന്ദേമാതരം വിവാദത്തിൽ ഖർഗെയും സോണിയയും; നിയമനടപടിക്ക് സാധ്യതയെന്ന് സൂചന

ഇന്തോനേഷ്യയിൽ വീണ്ടും വൻ ഭൂചലനം; ഉത്തര സുമാത്രയിൽ 6.8 തീവ്രത, മണിക്കൂറുകൾക്കിടെ രണ്ടാം ശക്തമായ പ്രകമ്പനം; രക്ഷാപ്രവർത്തനം തുടരുന്നു

80-ാം സ്വാതന്ത്ര്യദിനം: ലോകനേതാക്കളുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies