മനാമ: ബഹറിനിലെ പാലക്കാട് പ്രവാസി അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഈദ്, ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായാണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്. സൽമാനിയയിലാണ് പരിപാടി നടന്നത്.
പരിപാടിയിൽ സൗഹൃദ സംഗമത്തിലെ അംഗങ്ങളും അവരുടെ കുട്ടികളും ചേർന്ന് നടത്തിയ കലാപരിപാടികൾ ശ്രദ്ധേയമായിരുന്നു. വനിതാ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ദിവ്യ, കീർത്തി, ധന്യ, ഹർഷ, ചിത്ര എന്നിവരുടെ ഗ്രൂപ്പ് ഡാൻസ്, ദേവദത്തും, ധ്യാനും, നിവേദ് എന്നിവർ അവതരിപ്പിച്ച മത മൈത്രി ഫ്ളോട്, പ്രശാന്ത് മന്നത്തിന്റെ മിമിക്രി, ധ്വനി,നിരഞ്ജൻ ,വൈദേഹി ,ഗോപിക ,ശ്രീനന്ദ, കൃഷ്ണ, മണികണ്ഠൻ,ദീപക് മേനോൻ, പ്രസാദ്,പ്രശാന്ത്, നിസാർ, ഗൗരി, പ്രദീപ്, ഹർഷ, കീർത്തി, അനു, കണ്ണൻ, വരദ, ഷമീമ, രേവതി, നൈവേദ്യ തുടങ്ങിയവർ നൃത്തവും പാട്ടുകളും അവതരിപ്പിച്ചു.
രാജീവ് സ്വാഗതവും , രക്ഷാധികാരി ജയശങ്കർ ഈദ്, ഈസ്റ്റർ, വിഷു സന്ദേശവും നൽകി. ദീപക് മേനോൻ നന്ദി പറഞ്ഞു. സ്വാദിഷ്ടമായ ഭക്ഷണവും മറ്റു കലാപരിപാടികളും ഉൾപ്പെടുത്തികൊണ്ട് ഈദ് അവധി ദിനങ്ങൾ മനോഹരമാക്കി എന്ന് രക്ഷാധികാരികളായ ശ്രീധർ തേറമ്പിൽ ,ദീപക് മേനോൻ ,ജയശങ്കർ എന്നിവരും പ്രവർത്തക സമിതിയും അറിയിച്ചു.
പാലക്കാട് പ്രവാസി അസോസിയേഷൻ കൂട്ടായ്മയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യപ്പെടുന്ന പാലക്കാട് ജില്ലക്കാരായ പ്രവാസികൾ (34399850,38940444) എന്നീ നമ്പറുകളിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.