ഗാന്ധിനഗർ: ചുട്ടുപൊള്ളുന്ന വെയിലിനെ തോൽപ്പിക്കാൻ എയർകണ്ടീഷൻ ചെയ്ത ഹെൽമെറ്റുകളുമായി ഗുജറാത്തിലെ വഡോദര ട്രാഫിക് പോലീസ്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപകൽപ്പന ചെയ്ത ഹെൽമെറ്റ് 45 ഡിഗ്രി വരെയുള്ള താപനിലയിലും സംരക്ഷണം നൽകും. ഫുൾ ചാർജിൽ എട്ട് മണിക്കൂർ വരെ തുടർച്ചയായി തണുപ്പ് നൽകുന്ന തരത്തിലാണ് ഇതിന്റെ ഘടന. മുഖത്ത് വെയിൽ ഏൽക്കാതിരിക്കാനുള്ള വിസറും ഹെൽമെറ്റിന്റെ ഭാഗമാണ്.
അന്തരീക്ഷ താപനില കൂടിയതിനാൽ ബോധക്ഷയം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ട്രാഫിക്ക് പൊലീസുകാർക്കിടയിൽ വർദ്ധിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ഹെൽമെറ്റ് അവതരിപ്പിച്ചത്.
#WATCH | Gujarat: Vadodara Traffic Police provided AC helmets to its personnel to beat scorching heat waves in summer. pic.twitter.com/L3SgyV2uEm
— ANI (@ANI) April 17, 2024
പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ ഉദ്യോഗസ്ഥർക്ക് ഹെൽമെറ്റുകൾ വിതരണം ചെയ്തതായി ഡിസിപി ട്രാഫിക് ആരതി സിംഗ് പറഞ്ഞു. അധികം വൈകാതെ പരിധിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്ക് ഇത് നൽകുമെന്നും ഡിസിപി കൂട്ടിച്ചേർത്തു.