ലഡാക്ക്: കാർഗിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് വൈകുന്നേരം 4.33-ഓടെയായിരുന്നു സംഭവം. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഈ കഴിഞ്ഞ ഏപ്രിൽ ഏഴിനും കാർഗിൽ ജില്ലയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാത്രി 10.55-ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.