ലോക്സഭ തെരഞ്ഞെടുപ്പ് ആവേശം പാരമ്യത്തിലെത്തി നിൽക്കേ പ്രധാനമന്ത്രിക്ക് പിന്തുണയുമായി പ്രമുഖ അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ. ലോകത്തിലെ മികച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അവർ പറഞ്ഞു.
പ്രധാനമന്ത്രിക്ക് കീഴിൽ ഇന്ത്യ അഭൂതപൂർവ്വമായ വളർച്ചയാണ് കൈവരിച്ചത്. അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യ, യുവജന ക്ഷേമം, സ്ത്രീ ശാക്തീകരണം, ഗ്രാമവികസനം, തൊഴിലവസരങ്ങൾ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ശോഭനമായ ഭാവി, യുവത്വത്തിന്റെ ഭാവി, സ്വാതന്ത്ര്യം എന്നിവയുടെ മൂലക്കല്ല് പൗരന്മാരിലും അവരുടെ ഓരോ വോട്ടിലുമാണ്. അതിനാൽ നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിൽ എത്തിക്കാനും ഇന്ത്യയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാനും ശ്രമിക്കണമെന്ന് മേരി ബിൽബെൻ അഭ്യർത്ഥിച്ചു.
My beloved India,
As you head to the polls today, in the world’s largest democratic election, I want to encourage you to vote for Prime Minister @narendramodi. Just as we in the U.S. are facing the most important election of our lifetime, so is #India. The future of the country,… pic.twitter.com/zUrQbBZrcp
— Mary Millben (@MaryMillben) April 18, 2024
അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനായി നിലകൊള്ളുന്ന പ്രധാനമന്ത്രി, ഇന്ത്യ-യുഎസ് നയതന്ത്രബന്ധത്തിന്റെയും ജീവനാഡിയാണ്. വിശ്വാസവും എളിമയും കൊണ്ട് ജനങ്ങൾക്ക് മാതൃകയാണ് അദ്ദേഹം. ഓരോ ഭാരതീയന്റെയും സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും നെഞ്ചോട് ചേർത്ത് രാജ്യത്തിന്റെ അഭിവൃത്തിക്കായി പ്രയത്നിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിയിലും ബിജെപിയിലും നിങ്ങൾ ഓരോരുത്തരുടെയും ഭാവി സുരക്ഷിതമായിരിക്കും. മൂന്നാം തവണയും വോട്ട് രേഖപ്പെടുത്തി ഭാവി സുരക്ഷിതമാക്കൂ. -അവർ എക്സിൽ കുറിച്ചു. ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ജനങ്ങൾ വിധിയെഴുത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടാണ് ആഹ്വാനം.