കരളിന്റെ കരളായി കരളിനെ കാക്കാം; കരളിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കരളിന്റെ കരളായി കരളിനെ കാക്കാം; കരളിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

ഏപ്രിൽ 19, ലോക കരൾ ദിനം. കരളിനെ കുറിച്ചും, കരളിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുമറിയാനും, കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുമാണ് കരളിനായി ഒരു ദിനം ആചരിക്കുന്നത്. “ജാഗ്രത പാലിക്കുക, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ രോഗങ്ങൾ തടയുക“- എന്നതാണ് ഇത്തവണത്തെ പ്രമേയം.

തലച്ചോർ കഴിഞ്ഞാൽ ഏറ്റവും സങ്കീർണ്ണമായ പ്രവർത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരൾ. കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്. അതുകൊണ്ട് തന്നെ നാം പുലർത്തുന്ന ചെറിയ അശ്രദ്ധകൾ പോലും കരളിനെ കുഴപ്പത്തിലാക്കും.

കരളിന്റെ ആരോഗ്യവും ഊർജസ്വലതയും നിലനിർത്താൻ എന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം..

ഭക്ഷണക്രമീകരണത്തിലൂടെ

കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളാണ് കരളിന്റെ ആരോഗ്യത്തെ പ്രധാനമായും സ്വാധീനിക്കുക. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് പോഷകവും ആനുപാതികവുമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിൽ കൊഴുപ്പുകളും മാലിന്യങ്ങളും അടിഞ്ഞുകൂടാൻ ഇടയാക്കും. പഴങ്ങൾ, പച്ചക്കറികൾ, മെലിഞ്ഞ പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗുണദായകമാണ്.

മതിയായ ജലാംശം നിലനിർത്തുക

കരളിന്റെ ആരോഗ്യം ഉറപ്പാക്കാൻ ശരീരത്തിൽ മതിയായ ജലാംശം അത്യാവശ്യമാണ്. കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കളെ പുറന്തള്ളാൻ ജലാംശം സഹായിക്കുന്നു. ജലത്തിന്റെ അളവ് കുറഞ്ഞാൽ ശരീരത്തിൽ അപകടകരമായ വിഷ വസ്‌തുക്കൾ അടിഞ്ഞുകൂടുകയും ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അത്തരം സങ്കീർണതകൾ തടയുന്നതിന്, ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

വ്യായാമം ശീലമാക്കുക

ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കരളിനെ പരിപാലിക്കുന്നതിനും കൃത്യമായ വ്യായാമം ആവശ്യമാണ്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ലഘൂകരിക്കുന്നതിനും കരളിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും വ്യായാമം അത്യന്താപേക്ഷിതമാണ്. യോഗ, വർക്ക്ഔട്ട്, രാവിലെയുള്ള നടത്തം എന്നിവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നത് ​ഗുണം ചെയ്യും.

ലഹരിവസ്തുക്കൾ ഒഴിവാക്കുക

മദ്യപാനം കരളിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. മദ്യപാനം പോലെ തന്നെ കരളിനെ ബാധിക്കുന്ന മാരക വിപത്താണ് പുകവലിയും. സ്ഥിരമായ പുകവലി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ഗുരുതരമായ കരൾ വീക്കത്തിന് കാരണമാകുകയും ക്യാൻസർ, ലിവർ സിറോസിസ് എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനുപുറമെ കരൾ കോശങ്ങളെ നശിപ്പിക്കുന്ന രാസവസ്‌തുവായ സൈറ്റോകൈനുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ഉള്ളവരിലെ പുകവലി കരൾ ക്യാൻസറായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ സാധ്യത വർദ്ധിപ്പിക്കും.

പഞ്ചസാരയുടെ ഉപയോഗം ക്രമീകരിക്കുക

കരളിനെ കാക്കാൻ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്‌ക്കണം. ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ സാധ്യത കൂട്ടാനും കാരണമാകും. കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇതും കരളിന്റെ ആരോഗ്യത്തെ ഇല്ലതാക്കും. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല. പഞ്ചസാരയെ പോലെ തന്നെ ഉപ്പും നിയന്ത്രിക്കുക. സോഡിയം കൂടിയ അളവിൽ ഉള്ളിലെത്തിയാൽ ഫൈബ്രോസിസ് എന്ന അവസ്ഥയ്‌ക്ക് കാരണമാകും. ഒപ്പം കരൾ രോഗത്തിനും തുടക്കമാകും.

Tags: 2024world liver dayprotect liver
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies