ഗുണ : പ്രണയത്തിൽ നിന്ന് പിന്മാറിയ അയൽവാസിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . പ്രതിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റാനും തീരുമാനം . മധ്യപ്രദേശിലെ ഗുണ പ്രദേശത്താണ് സംഭവം. അയാൻ പത്താൻ എന്ന യുവാവാണ് പിടിയിലായത് . അയൽവാസിയായ ഹിന്ദു പെൺകുട്ടിയുമായി അയാൻ പത്താൻ പ്രണയത്തിലായിരുന്നു. എന്നാൽ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് അറിഞ്ഞതോടെ പെൺകുട്ടി ഇയാളിൽ നിന്ന് അകന്നു.
ഇതിൽ കുപിതനായാണ് അയാൻ പെൺകുട്ടിയെ ചെറിയ മുറിക്കുള്ളിൽ ബന്ദിയാക്കി ക്രൂരമായി പീഡിപ്പിച്ചത് . യുവതിയുടെ വായിൽ മുളകുപൊടി നിറച്ചു, ഫെവിക്വിക്ക് ചുണ്ടിൽ തേച്ചു . പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കിയ ശേഷം കണ്ണിൽ മുളകുപൊടി തേക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പെൺകുട്ടി രക്ഷപെട്ട് വീട്ടിൽ എത്തിയത് . പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയാൻ പത്താനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിൽ ആഴത്തിലുള്ള പരിക്കുണ്ട്. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രതിയെ റിമാൻഡ് ചെയ്തതായി എഎസ്പി മാൻസിംഗ് താക്കൂർ പറഞ്ഞു. ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നടപടി.പ്രതിയുടെ വീടിന് പുറത്ത് നഗരസഭാ സംഘം വീട് പൊളിച്ചു നീക്കുന്നതിനായി നോട്ടീസ് പതിച്ചിട്ടുണ്ട്.