ശബരിമല പോലെയൊരു ഓപ്പറേഷൻ? വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥ‌? പൂരം പ്രതിസന്ധിയിൽ പ്രതികരിച്ച് സുരേഷ് ​ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല പോലെയൊരു ഓപ്പറേഷൻ? വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥ‌? പൂരം പ്രതിസന്ധിയിൽ പ്രതികരിച്ച് സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 02:54 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പൂരം പ്രതിസന്ധിയിൽ പ്രതികരിച്ച് സുരേഷ് ​ഗോപി. ശബരിമല പോലെയൊരു ഓപ്പറേഷനാണോയെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് നേടാനായി ഉണ്ടാക്കിയ തിരക്കഥയാണോ എന്നും സംശയമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൂരം ആഘോഷിക്കാനെത്തിയവരെ പൊലീസ് തല്ലിയ‌ത് വളരെ മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെത്തെ സംഭവങ്ങളിൽ വലിയ പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പ് മത്സര രം​ഗത്തുള്ളത് കൊണ്ടാണ് പ്രതികരിക്കാത്തത്. തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായിട്ടില്ല ഇന്നലെ അവിടെ എത്തിയത്. വോട്ട് നേടാനായി ഉണ്ടാക്കിയ തിരക്കഥയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുതലെടുക്കാൻ ശ്രമിച്ചത് എൽഡിഎഫും യുഡിഎഫുമാണ്. ഒരു പ്രശ്നം ഉണ്ടാക്കിയിട്ട് അവർ തന്നെ പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രണ്ട് ദേവസ്വങ്ങളും സംസാരിച്ച് പരിഹരിച്ച വിഷയമാണ്. എന്നാൽ രാത്രി രണ്ട് മണിയോടെ പൂരം നിർത്തുകയാണെന്ന് വിളിച്ചറിയിച്ചു. കേട്ടു കേൾവി പോലും ഇല്ലാത്ത സംഭവമായതിനാൽ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് തിരുവമ്പാടി ദേവസ്വവുമായി സംസാരിച്ചു. വാ​ഗ്വാദ ങ്ങൾ‌ക്കൊടുവിൽ കളക്ടറുമായി സംസാരിച്ച് വേണ്ടത് പോലെ ചെയ്യാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. പിന്നീട് അസാധാരണ പ്രതിസന്ധിക്കാണ് സാക്ഷ്യം വഹിച്ചത്.

രണ്ട് വിഭാ​ഗങ്ങളുടെയും വെടിക്കെട്ട് നടന്നെങ്കിലും സമയക്രമം തെറ്റി. പകൽപ്പൂരത്തിന്റെ സമയ ക്രമീകരകണം മുഴുവൻ തെറ്റി. ശബരിമല പോലെയൊരു ഓപ്പറേഷനാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. പൊതു നീതിബോധമെന്നത് ആരും നഷ്ടപ്പെടുത്തരുതെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഇതിന്റെ പേരിൽ അലോഹ്യവും അലോസരവും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന പൂരം ജനകീയ സമിതികളുടെ മേൽനോട്ടത്തിലാകണമെന്നും അദ്ദേഹം ആ​ഗ്രഹം പ്രകടിപ്പിച്ചു.

Tags: Suresh GopiTrissur pooram
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies