പ്രായമൊരു വിലങ്ങ് തടിയല്ല, പ്രധാനം ചികിത്സ; ആരോ​ഗ്യ ഇൻഷുറൻസ് പ്രായപരിധി വിലക്ക് നീക്കി; 65 കഴിഞ്ഞവർക്കും പോളിസി
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രായമൊരു വിലങ്ങ് തടിയല്ല, പ്രധാനം ചികിത്സ; ആരോ​ഗ്യ ഇൻഷുറൻസ് പ്രായപരിധി വിലക്ക് നീക്കി; 65 കഴിഞ്ഞവർക്കും പോളിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 09:37 am IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യ ഇൻഷുറൻസ് പ്രായ പരിധി വിലക്ക് നീട്ടി ഇൻഷുറൻസ് റ​ഗുലേറ്ററി അതോറിറ്റി (ഐആർഡിഎഐ). ഇതോടെ 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും പോളിസി എടുക്കാവുന്നതാണ്. ഇൻഷുറൻസ് ഉത്പന്നങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. നിർദ്ദേശിച്ച് പുതിയ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിലായി.

കുതിച്ചുയരുന്ന ചെലവ് കണക്കിലെടുത്ത് പ്രായ പരിധിയില്ലാതെ എല്ലാവർക്കും മികച്ച ചികിത്സ ലഭ്യമാക്കാനാണ് നിബന്ധനകളിൽ മാറ്റം വരുത്തിയതെന്ന് ഐആർഡിഎഐ അറിയിച്ചു. മുതിർന്ന പൗരന്മാർക്കായി എല്ലാ ഇൻഷുറൻസ് കമ്പനികളും നിർബന്ധമായും പുതിയ പോളിസികൾ ഏർപ്പെടുത്തണമെന്നും ക്ലെയിം നൽകാനും പരാതി പരിഹരിക്കാനും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശത്തിലുണ്ട്. കാൻസർ, ഹൃദ്രാ​ഗം, വൃക്കരോ​ഗം, എയ്ഡ്സ് തുടങ്ങിയവ ഉണ്ടെങ്കിൽ ഇൻഷുറൻസ് പോളിസി നിഷേധിക്കരുതെന്നും നിർദ്ദേശമുണ്ട്.

ജനറൽ, ആരോ​ഗ്യ ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്ന കമ്പനികൾക്ക് മാത്രമേ ട്രാവൽ ഇൻഷുറൻസ് പോളിസികൾ നൽകാൻ സാധിക്കൂ. ആയുർവേദ, യോഗ, നാചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയടങ്ങുന്ന ആയുഷ് ചികിത്സയുടെ തുകയ്‌ക്ക് പരിധി പാടില്ല. ഇൻഷുറൻസ് കവറേജിലുള്ള മുഴുവൻ തുകയും നൽകണമെന്നും ഉത്തരവിലുണ്ട്.

നിലവിലുള്ള അസുഖങ്ങൾക്ക് ഇനി മുതൽ 36 മാസം കഴിഞ്ഞാൽ‌ ഇൻഷുറൻസ് ആനുകൂല്യം നൽകണം. 48 മാസം വരെ നൽകേണ്ട എന്ന പരിധിയാണ് 36 മാസമായി കുറച്ചത്. പോളിസി എടുക്കുമ്പോൾ രോ​ഗാവസ്ഥ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് നൽകണം. വിവിധ പ്രായപരിധിയിലുള്ളവർക്ക് തടസ്സമില്ലാതെ ഇൻഷുറൻസ് ലഭ്യമാകുന്നുവെന്ന് കമ്പനികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

Tags: Health insuranceIRDAI
Share
Tweet
SendShare

More News from this section

കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

രണ്ട് കിലോമീറ്റര്‍ വാഹനനിര; കാറില്‍ നിന്നിറങ്ങി സുരേഷ് ഗോപി, പാലിയേക്കരയിലെ ടോള്‍ ബൂത്തുകള്‍ തുറന്നുനല്‍കി

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

Latest News

സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

‘2029ല്‍ ലഹരിമുക്ത ഇന്ത്യ’; 100 ലഹരിശൃംഖലകള്‍ തകര്‍ക്കും, ഒരു ലക്ഷം ‘നശാമുക്തി മിത്ര’മാരെ പരിശീലിപ്പിക്കും: അമിത് ഷാ

പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ അന്വേഷണം

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies