ഇന്ന് ലോക ഭൗമദിനം; പ്രകൃതിയുടെ സമ്പന്നതയെ ആഘോഷമാക്കി ​ഗൂ​ഗിളും, ഒപ്പം ചില ഓർമ്മപ്പെടുത്തലും; ഡൂഡിലിന് പിന്നിൽ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ന് ലോക ഭൗമദിനം; പ്രകൃതിയുടെ സമ്പന്നതയെ ആഘോഷമാക്കി ​ഗൂ​ഗിളും, ഒപ്പം ചില ഓർമ്മപ്പെടുത്തലും; ഡൂഡിലിന് പിന്നിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 11:18 am IST
FacebookTwitterWhatsAppTelegram

ഇന്ന് ലോക ഭൗമ ദിനം.‌ ഈ വർഷം 52-ാമത് ലോക ഭൗമ ദിനമാണ് ആചരിക്കുന്നത്. ‘പ്ലാനറ്റ് വേർസസ് പ്ലാസ്റ്റിക്’ (Planet vs. Plastic) എന്നതാണ് ഇത്തവണത്തെ പ്രമേയം. ഭൂമിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഗവേഷകർ ശേഖരിച്ച മഴ വെള്ളത്തിൽ പ്ലാസ്റ്റിക്കിന്റെ നാനോ കണങ്ങൾ കണ്ടെത്തിയ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഭൂമിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയാകണം ഇനിയുള്ള പോരാട്ടം.

ഭൂമി നമ്മുടെ അമ്മയാണ്. അതിനെ സംരക്ഷിക്കാനായി ഓരോരുത്തരുടെയും ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഇന്നേ ദിനത്തിൽ ​ഗൂ​ഗിളും. പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളും സമ്പന്നമായ ജൈവവൈവിധ്യവും പ്രദർശിപ്പിക്കുന്ന അതിമനോഹരമായ ആകാശ കാഴ്ചക‌ളാണ് ​ഗൂ​ഗിൾ ഡൂഡിലിൽ പങ്കുവച്ചിരിക്കുന്നത്. വരും തലമുറയ്‌ക്കായി ഭൂമിയിലെ ഈ നിധികൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ ​ഗൂ​ഗിൾ ഡൂഡിൽ.

ലോകത്തിന്റെ പല ഭാ​ഗങ്ങളെയാണ് ഡൂഡിൽ ആവിഷ്കരിച്ചിരിക്കുന്നത്. പ്രക‍ൃതിയെയും ജൈവ വൈവിധ്യങ്ങളെയും സംരക്ഷിക്കാൻ ജനങ്ങളും സർക്കാരുകളും സംഘടനകളും മറ്റും സദാ പ്രവർത്തിക്കുന്നു. ഈ ഉദാഹരണങ്ങൾ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും നൽകുന്നുവെന്നും അതേസമയം കാലാവസ്ഥാ പ്രതിസന്ധിയും ജൈവവൈവിധ്യ നഷ്ടവും പരിഹരിക്കാൻ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ഓർമ്മിപ്പെടുത്തലുമാണ് ഡൂഡിൽ വഴി ലോകത്തെ അറിയിക്കുന്നതെന്ന് ​ഗൂ​ഗിൾ വെബ്സൈറ്റിൽ‌ പറയുന്നു.

ആറ് വ്യത്യസ്ത ചിത്രങ്ങൾ ചേർന്നാണ് GOOGLE എന്ന് പ്രദർശിപ്പിച്ചിരിക്കുന്നത്. ഓരോ അക്ഷരങ്ങളും ഭൗമ സംരക്ഷണ പ്രയത്നത്തെയാണ് അവതരിപ്പിക്കുന്നത്. ടർക്‌സ്, കെയ്‌കോസ് ദ്വീപുകളെയാണ് ‘G’ എന്ന അക്ഷരം സൂചിപ്പിക്കുന്നത്. ജൈവവൈവിധ്യവും സമ്പന്നമായ പ്രകൃതിവിഭവങ്ങളും ഈ ദ്വീപുകളുടെ പ്രത്യേകതയാണ്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പേരുകേട്ടതാണ് ടർക്‌സ് ആൻ്‍റ് കെയ്‌കോസ് ദ്വീപുകൾ.

മെക്സിക്കോയിലെ തെക്കൻ ഉൾക്കടലിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ സ്കോർപിയോൺ റീഫ് നാഷണൽ പാർക്കിലെ ചിത്രമാണ് ‘O’-യിൽ അവതരിപ്പിച്ചിരിക്കുന്നത്. പവിഴപ്പുറ്റുകളെയും വംശനാശഭീഷണി നേരിടുന്ന പക്ഷികളെയും ആമകളെയും ഇവിടെ സംരക്ഷിച്ച് പോരുന്നു. യുനസ്കോയുടെ പട്ടികയിലും ഇവിടം പേരു കേട്ടിട്ടുണ്ട്.

ഐസ്‌ലൻഡിലെ Vatnajökull National Park-നെയാണ് രണ്ടാമത്തെ ‘O’ പ്രതിനിധീകരിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഈ ദേശീയോ​ദ്യാനം യൂറോപ്പിലെ ഏറ്റവും വലിയ ഹിമാനിയുടെ ചുറ്റുനുള്ള ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നു. അഗ്നിപർവ്വതങ്ങളുടെയും ഹിമാനികളുടെയും മിശ്രിതം അപൂർവ പ്രകൃതിദൃശ്യങ്ങളും സസ്യജാലങ്ങളും സൃഷ്ടിക്കുന്നു.

ബ്രസീലിലെ Jaú ദേശീയോദ്യാനത്തിനെയാണ് രണ്ടാമത്തെ ‘G’യിലൂടെ പ്രദർശിപ്പിക്കുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ വന സരംക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ഇത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇത് ഇടം നേടിയിട്ടുണ്ട്. ആമസോൺ മഴക്കാടുകളുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇത് മാർഗേ, ജാഗ്വാർ, ഭീമൻ ഒട്ടർ, ആമസോണിയൻ മനാറ്റി എന്നിവയുൾപ്പെടെയുള്ള ഒരു വലിയ വർഗ്ഗത്തെ സംരക്ഷിച്ച് പോരുന്നു.

മരങ്ങളും സസ്യങ്ങളും നട്ടുവളർത്തി ഭൂമിയെ കൂടുതൽ ഹരിതമാക്കുന്ന നൈജീരിയയിലെ ഗ്രേറ്റ് ഗ്രീൻ വാൾ ആണ് ‘L’ എന്ന അക്ഷരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കൻ യൂണിയന്റെ നേതൃത്വത്തിലാണ് ഫലഭൂയിഷ്ഠത നഷ്ടപ്പെട്ട ഇടങ്ങളിൽ പച്ചപ്പ് പരത്തുന്നത്.

ഓസ്‌ട്രേലിയയിലെ പിൽബാരാ ഐലൻഡ് നേച്ചർ റിസേർവ്സ് ആണ് ‘E’ എന്ന അക്ഷരത്തിലൂടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
ദുർബലമായ ആവാസവ്യവസ്ഥകൾ, വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങൾ എന്നിവ സംരക്ഷിക്കാൻ സഹായിക്കുന്ന ഓസ്‌ട്രേലിയയിലെ 20 പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്.

പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1970 ഏപ്രിൽ 22 മുതൽ അമേരിക്കയിലാണ് ‘ഭൂമിക്കായി ഒരു ദിനം’ ആചരിച്ച് തുടങ്ങിയത്. അമേരിക്കയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനും അമേരിക്കൻ സെനറ്ററുമായിരുന്ന ഗെയിലോഡ് നെൽസണാണ് ആദ്യമായി ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചത്. അമേരിക്കയിൽ ഉത്തരാർദ്ധ ഗോളത്തിൽ വസന്തകാലവും, ദക്ഷിണാർദ്ധ ഗോളത്തിൽ ശരത്കാലവും തുടങ്ങുന്ന ദിവസമാണ് ഏപ്രിൽ 22. അന്നേ ദിനമാണ് ലോകമെമ്പാടും ഭൗമ ദിനം ആചരിക്കുന്നത്.

Tags: google doodleWorld Earth Day
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies