വലതുകാൽ സിപിഎമ്മുകാർ വെട്ടിയെറിഞ്ഞു; ഒറ്റ കാലിൽ ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് തേടി ഡോ. ഷിബു ബാലകൃഷ്ണൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വലതുകാൽ സിപിഎമ്മുകാർ വെട്ടിയെറിഞ്ഞു; ഒറ്റ കാലിൽ ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് തേടി ഡോ. ഷിബു ബാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 01:19 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: സിപിഎം ക്രൂരതയിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട നിരവധി പേരുണ്ട് കേരളത്തിൽ. അത്തരത്തിൽ ഒരാളാണ് ഡോ. ഷിബു ബാലകൃഷ്ണൻ. കമ്യൂണിസ്റ്റ് ക്രൂരതയിൽ ഇദ്ദേഹത്തിന് നഷ്ടമായത് സ്വന്തം കാലാണ്. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനു വേണ്ടി വോട്ട് ചോദിക്കാൻ ആലത്തൂരിൽ നിന്ന് ആലപ്പുഴയിൽ എത്തിയിരിക്കുകയാണ് ഷിബു.

പതിനെട്ടാം വയസിൽ ആർമിയിൽ ജോലിയിൽ പ്രവേശിച്ച ഷിബു 17 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. ആലത്തൂരിൽ തിരികെ എത്തിയ ശേഷം അദ്ദേഹം പ്രദേശത്തെ ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന പ്രദേശത്ത് ബിജെപിയെ ശക്തിപ്രാപിച്ചതോടെ ഷിബു സഖാക്കളുടെ നോട്ടപ്പുള്ളിയായി. 2018 ഏപ്രിൽ രണ്ടിന് രാത്രി ഒൻപത് മണിയോടെ എട്ടം​ഗ സംഘം വീട്ടിൽ കയറിയാണ് അദ്ദേഹത്തെ വെട്ടിയത്. കാൻസർ രോഗിയായ അമ്മയുടെ മുന്നിലിട്ടായിരുന്നു ആക്രണം. ഒടുവിൽ മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ 38 ലധികം മുറിവുകൾ ഷിബുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. തുടർന്ന് മാസങ്ങളോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഒടുവിൽ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. ഒപ്പം വലതു കൈയുടെ ശേഷി ഭാ​ഗികമായി നഷ്ടപ്പെടുകയും ചെയ്തു.

സിപിഎം ഭീകരതയുടെ ഇരയായി ഒതുങ്ങി കൂടാൻ പക്ഷെ മുൻ സൈനികൻ തയ്യാറായില്ല. മാസങ്ങൾക്കുള്ളിൽ പൊയ്‌ക്കാലിൽ നടക്കാനും വാഹനം ഓടിക്കാനും പ്രാപ്തനായി. ചികിത്സാ സമയം അദ്ദേഹം പഠനത്തിനായി മാറ്റിവെച്ചു. ഇന്ന് സോഷ്യൽ സർവ്വീസിലും, അഗ്രിക്കൾച്ചറൽ മൾട്ടിപ്പിൾ ഫാമിങിലും ഡോക്ടറേറ്റ് നേടിയ ശേഷം എൽഎൽബിക്ക് പഠിക്കുകയാണ് ഷിബു.

താൻ നേരിട്ട സമാനതകളല്ലാത്ത കമ്യൂണിസ്റ്റ് ക്രൂരതകൾ നേരിൽ കാണിച്ചാണ് അദ്ദേഹം ശോഭാ സുരേന്ദ്രന് വേണ്ടി പ്രചാരണം നടത്തുന്നത്. ഒന്നരമാസം മുൻപാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആലപ്പുഴയിലെത്തിയത്. ബിജെപി ആലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച ഷിബു ബാലകൃഷ്ണൻ നിലവിൽ വിമുക്തഭടന്മാരുടെ സെല്ലിന്റെ സംസ്ഥാന കോ കൺവീനറാണ്.

Tags: CPIM AttackDr. Shibu balakrishnan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies