മുസ്ലീം സഹോദരിമാരുടെ കണ്ണീർ തുടച്ചത് മോദി സർക്കാർ; ബിജെപി സർക്കാർ എന്നും മുസ്ലീം ജനതയ്ക്കൊപ്പം: ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞ് നരേന്ദ്രമോദി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം സഹോദരിമാരുടെ കണ്ണീർ തുടച്ചത് മോദി സർക്കാർ; ബിജെപി സർക്കാർ എന്നും മുസ്ലീം ജനതയ്‌ക്കൊപ്പം: ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞ് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 04:38 pm IST
Facebook
Twitter
WhatsAppTelegram

അലി​ഗഡ്: പ്രതിപക്ഷാരോപണങ്ങൾ‌ക്ക് മറുപടിയുമായി പ്രധാനമന്ത്രി. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ മുസ്ലീം സമൂഹത്തിന് ലഭിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ മറുപടി. മുസ്ലീം പെൺകുട്ടികളുടെ കണ്ണുനീരു തുടച്ചത് ബിജെപി സർക്കാരാണെന്നും മുസ്ലീം ജനതയ്‌ക്കൊപ്പമാണ് എന്നും ബിജെപി സർക്കാർ നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയെ ലക്ഷ്യം വെക്കുന്നതിനിടെയാണ് മുസ്ലീം സമുദായത്തിനായി എൻഡിഎ സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ അദ്ദേഹം വിശദീകരിച്ചത്.

“നേരത്തെ ഹജ്ജ് കോട്ട കുറവായിരുന്നതിനാൽ കൈക്കൂലി കൊടുത്തും മറ്റും ഹജ്ജിന് പോകാൻ അവസരം ഒരുക്കേണ്ട ​ഗതികേടായിരുന്നു രാജ്യത്തെ മുസ്ലീം പൗരന്മാർ നേരിട്ടിരുന്നത്. സമൂഹത്തിൽ വലിയ സ്വാധീനമുള്ളവർക്ക് മാത്രം ഹജ്ജിന് പോകാൻ കഴിയുന്നതായിരുന്നു അവസ്ഥ. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യയിലെ മുസ്ലീം സഹോദരന്മാർക്കും സഹോദരിമാർക്കുമുള്ള ഹജ്ജ് കോട്ട ഉയർത്തണമെന്ന് സൗദി അറേബ്യയിലെ രാജകുമാരനോട് അഭ്യർത്ഥിച്ചതിന്റെ ഫലമായി വലിയ മാറ്റമുണ്ടായി. ഹജ്ജ് കോട്ട ഉയർത്തിയെന്ന് മാത്രമല്ല, വിസ ചടങ്ങൾ ലളിതമാവുകയും ചെയ്തു. സർക്കാർ വളരെ പ്രധാനപ്പെട്ട തീരുമാനമാണ് സ്വീകരിച്ചത്. നേരത്തെ മുസ്ലീം അമ്മമാർക്കും സഹോദരിമാർക്കും ഒറ്റയ്‌ക്ക് ഹജ്ജിന് പോകാൻ സാധിക്കില്ലായിരുന്നു. എന്നാലിന്ന് മെ​ഹറം ഇല്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാൻ സാധിക്കും. അതിനാൽ, ഹജ്ജിന് പോകണമെന്ന മോഹം സാക്ഷാത്കരിച്ച ആയിരക്കണക്കിന് മുസ്ലീം സഹോദരിമാരുടെ അനു​ഗ്രഹം ഇന്ന് എന്നോടൊപ്പമുണ്ട്.

പ്രീണന രാഷ്‌ട്രീയം കളിച്ചുവെന്നല്ലാതെ കോൺ​ഗ്രസും എസ്പിയും അടക്കമുള്ള പാർട്ടികൾ മുസ്ലീങ്ങളുടെ രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പസ്മാന്ദാ മുസ്ലീങ്ങളുടെ (ദളിത്-പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന മുസ്ലീം സമുദായത്തിലുള്ളവർ) ദുരവസ്ഥയെക്കുറിച്ച് ബിജെപി ചർച്ച ചെയ്തപ്പോൾ അവർ അങ്ങനെ തന്നെ തുടരണമെന്ന് ആ​ഗ്രഹിച്ചവരാണ് മറ്റ് പാർട്ടിക്കാർ.

മുത്തലാഖ് കാരണം അനവധി മുസ്ലീം പെൺമക്കളുടെ ജീവിതം ദുരിതപൂർണമായി. ഇത്തരത്തിൽ ജീവിതം നശിപ്പിക്കപ്പെടുന്നവരുടെ മാതാവും പിതാവും സഹോദരനുമൊക്കെ പ്രതിസന്ധിയിലായി. ഇന്ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് അവരുടെ ജീവിതത്തിന് സുരക്ഷയൊരുക്കിയിരിക്കുകയാണ് മോദി സർക്കാർ.

കഴിഞ്ഞ തവണ അലി​ഗഡിൽ വന്നപ്പോൾ ഇവിടെ കോൺ​ഗ്രസും എസ്പിയും പുലർത്തിവരുന്ന സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പ്രീണനത്തിന്റെയും ഫാക്ടറികൾ അടച്ചുപൂട്ടാൻ നിങ്ങളോരോരുത്തരോടും ഞാൻ അഭ്യർത്ഥിച്ചിരുന്നു. ഇന്ന് നിങ്ങൾ വളരെ ശക്തമായ പൂട്ടാണ് ആ ഫാക്ടറികൾക്ക് നൽകിയിരിക്കുന്നത്. അതിന്റെ താക്കോൽ കണ്ടെത്താൻ ഇതുവരെയും കോൺ​ഗ്രസിനും എസ്പിക്കും കഴിഞ്ഞിട്ടില്ല.

കോൺ​ഗ്രസും ഇൻഡി മുന്നണിയും കണ്ണുവയ്‌ക്കുന്നത് ഇന്നാട്ടിലെ ജനങ്ങളുടെ സ്വത്തുക്കളിലും വരുമാനത്തിലുമാണ്. അവർ അധികാരത്തിലെത്തിയാൽ ഓരോരുത്തരും എത്ര സ്വത്തുണ്ടെന്നും ഓരോരുത്തരും എത്ര സമ്പാദിക്കുന്നുണ്ടെന്നും അന്വേഷിക്കുമെന്നാണ് കോൺ​ഗ്രസിന്റെ രാജകുമാരൻ പറയുന്നത്. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സ്വർണമുണ്ട്. അതിൽ പോലും കണ്ണുവച്ചാണ് പ്രതിപക്ഷം മുന്നോട്ട് പോകുന്നത്. സ്ത്രീകളുടെ താലിമാല പോലും അവർ വെറുതെ വിടില്ല. സ്ത്രീകളുടെ സ്വർണത്തിൽ കൈവയ്‌ക്കുകയെന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. നിങ്ങളുടെ ​പൂർവ്വികന്റെ വീട് ​ഗ്രാമത്തിൽ നിങ്ങൾക്കുണ്ടെന്ന് കരുതുക. ഇതുള്ളപ്പോൾ നിങ്ങളുടെ മക്കളുടെ ഭാവിക്കായി ​ന​ഗരത്തിൽ ഒരു ചെറിയ ഫ്ലാറ്റ് നിങ്ങൾ വാങ്ങിയെന്ന് കരുതുക. ഈ രണ്ടെണ്ണത്തിൽ ഒന്ന് അവർ കൊണ്ടുപോകും. ഇത് മാവോവാദി കാഴ്ചപ്പാടാണ്. കമ്യൂണിസ്റ്റുകാരുടെ ചിന്താ​ഗതിയാണിത്. ഇപ്രകാരം ചെയ്ത് അവർ ഒരുപാട് രാജ്യങ്ങൾ നശിപ്പിച്ചു. ഈ നയമാണ് കോൺ​ഗ്രസും ഇൻഡി മുന്നണിയും ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

യുപിയിലെ ബിജെപിയുടെ ഭരണം ആരംഭിച്ചതോടെ ആത്മനിർഭര ഭാരതത്തിന്റെ ഹബ്ബായി ഈ സംസ്ഥാനം മാറി. ബുൾഡോസറോട് ഉപമിച്ച് യോ​ഗിയെ കണക്കാക്കുന്നവർ ഒരു കാര്യം ഓർക്കണം. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം യുപിയിൽ നടക്കാതിരുന്ന വ്യാവസായിക വികസനം യോ​ഗിയുടെ യു​ഗത്തിൽ യുപിയിൽ സംഭവ്യമായി. ഒരു ജില്ല, ഒരു ഉത്പന്നമെന്ന അദ്ദേഹത്തിന്റെ പദ്ധതി രാജ്യം മുഴുവൻ അഭിനന്ദനമേറ്റുവാങ്ങുകയാണ്.- നരേന്ദ്രമോദി പറഞ്ഞു.

Tags: muslimHajBJP
Share
Tweet
SendShare

More News from this section

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

Latest News

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies