കൊച്ചി: മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം. ആലുവയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്താണ് മരവും പോസ്റ്റും വീണത്. ചെങ്ങമനാട്, പുറയാർ ഗാന്ധിപുരത്ത് ആയിരുന്നു അപകടം.
പുറയാർ സ്വദേശി നൗഷാദിന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടനാട് വിജ്ഞാനപീഠം പബ്ളിക് സ്കൂൾ വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഇർഫാൻ.