തിരുവനന്തപുരം: കുത്തനെ ഇടിഞ്ഞ് സ്വർണവില. ഇന്ന് ഒറ്റയടിക്ക് ഇടിഞ്ഞത് 1,120 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 52,920 രൂപയായി. 12 ദിവസത്തിന് ശേഷമാണ് സ്വർണവിലയിൽ ഇത്രയും ഇടിവ് സംഭവിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,615 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5,535 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഇന്ന് 2 രൂപ കുറഞ്ഞ് 87 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.