കുടുംബവാഴ്ചയുടെ പുതിയ പതിപ്പ്; മുലായം സിംഗിന്റെ അഞ്ചു ബന്ധുക്കൾ മത്സര രംഗത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബവാഴ്ചയുടെ പുതിയ പതിപ്പ്; മുലായം സിംഗിന്റെ അഞ്ചു ബന്ധുക്കൾ മത്സര രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 12:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ കുടുംബത്തിൽ നിന്ന് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 5 പേർ. ഉത്തർ പ്രദേശിലെ കനൗജ് മണ്ഡലത്തിൽ നിന്ന് പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് ബന്ധുക്കളായ ധർമേന്ദ്ര യാദവ്, ആദിത്യ യാദവ്, അക്ഷയ് യാദവ്, എന്നിവരാണ് തെരഞ്ഞെടുപ്പ് കളത്തിലുള്ളത്.

ഡിംപിൾ യാദവ്

മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കുന്നത്. 1996, 2009, 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ മുലായം സിംഗ് യാദവ് വിജയിച്ച മണ്ഡലം കൂടിയാണ് ഇത്. 2004ൽ ധർമേന്ദ്ര യാദവും 2014ൽ തേജ് പ്രതാവും വിജയിച്ച മണ്ഡലമാണ് ഇത്. യാദവ, ശാക്യ വിഭാഗത്തിന്റെ പിന്തുണ സമാജ്‌വാദി പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. സദർ എംഎൽഎ ആയ ജയ്വീർ സിംഗാണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി.

ധർമേന്ദ്ര യാദവ്

അസംഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ധർമേന്ദ്ര യാദവ് മത്സരിക്കുന്നത്. 2009 ലും 2014 ലും ബദൗൺ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച ധർമേന്ദ്ര യാദവ് 2022 ലാണ് അസംഗഡ് മണ്ഡലത്തിൽ ആദ്യമായി മത്സരിക്കുന്നത്. 2022 ൽ അഖിലേഷ് യാദവിന്റെ രാജിയെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ധർമേന്ദ്ര യാദവ് ഇവിടെ മത്സരിക്കുന്നത്. എന്നാൽ ബിജെപി സ്ഥാനാർത്ഥിയും ഭോജ്പുരി നടനുമായ ദിനേഷ് ലാൽ യാദവിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു ധർമേന്ദ്ര യാദവ്. ഇത്തവണ ദിനേഷ് ലാൽ യാദവാണ് ബിജെപി സ്ഥാനാർത്ഥി.

ആദിത്യ യാദവ്

ബദൗൻ ലോക്‌സഭാ മണ്ഡലത്തിലാണ് ആദിത്യ യാദവിന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റ മത്സരം നടക്കുന്നത്. മുലായം സിംഗ് യാദവിന്റെ സഹോദരന്റെ ഇളയ മകനാണ് ഇയാൾ. ബദൗണിൽ ആദ്യം ധർമ്മേന്ദ്രയേയും പിന്നീട് ശിവ്പാൽ സിംഗിനെയും തീരുമാനിച്ചിരുന്നു. പിന്നീട് മകന് വേണ്ടി ശിവ്പാൽ സിംഗ് ഈ സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു. മുസ്ലിം, യാദവ വിഭാഗം കൂടുതലുള്ള മണ്ഡലമാണ് ഇത്. ബ്രജ് യൂണിറ്റ് റീജണൽ പ്രസിഡന്റ് ദുർവിജയ് സിംഗ് ഷാക്യയെയാണ് ആദിത്യയെ നേരിടുന്നത്. 2019 ൽ എൻഡിഎ സ്ഥാനാർത്ഥി സംഘമിത്ര മൗര്യ, ധർമേന്ദ്ര യാദവിനെ പരാജയപ്പെടുത്തിയ മണ്ഡലം കൂടിയാണ് ഇത്.

അക്ഷയ് യാദവ്

ഫിറോസാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് അക്ഷയ് യാദവ് മത്സരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് അക്ഷയ് ഫിറോസാബാദിൽ നിന്ന് മത്സരിക്കുന്നത്. യാദവ് കുടംബത്തിലെ രാം ഗോപാൽ യാദവിന്റെ മകനാണ് അക്ഷയ് യാദവ്. കുടുംബ വഴക്കിനെ തുടർന്ന് രാം ഗോപാൽ അഖിലേഷിനെ പിന്തുണച്ചിരുന്നു. 2014 ൽ ഫിറോസാബാദിൽ വിജയിച്ച അക്ഷയ് യാദവ് 2019 ൽ ബിജെപിയോട് ദയനീയമായി പരാജയപ്പെട്ടു. ബിജെപിയുടെ ചന്ദ്ര സെൻ ജാദനോട് 28,781 വോട്ടുകൾക്കാണ് അക്ഷയ് പരാജയപ്പെട്ടത്.

 

Tags: Samajvadi Party
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies