ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം; മുഖ്യപ്രതിയായ ഖലിസ്ഥാൻ ഭീകരനെ പിടികൂടി എൻ.ഐ.എ

Published by
Janam Web Desk

ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണത്തിലെ മുഖ്യപ്രതിയും ഖലിസ്ഥാൻ ഭീകരവാദിയുമായ ഇന്ദർപാൽ സിം​ഗ് ഘബയെ എൻ.ഐ.എ പിടികൂടി. മാർച്ച് 19 നും 22നും ഇന്ത്യൻ മിഷണറികൾക്ക് നേരെ നടന്ന ആക്രമണം ​ഗുഢാലോചനയ്‌ക്ക് ശേഷമായിരുന്നുവെന്നും എൻ.ഐ.എ വ്യക്തമാക്കി. ലണ്ടനിലെ ഹൗൺസ്ലോയിലാണ് ഇയാളുടെ താമസം. ഖലിസ്ഥാൻ ഭീകരവാദി അമൃത്പാൽ സിം​ഗിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ അക്രമാസക്തരായ ഖലിസ്ഥാൻ ഭീകരവാദികൾ ലണ്ടനിലെ ഇന്ത്യൻ കോണുലേറ്റ് ആക്രമിച്ചിരുന്നു. 2023 മാർച്ച് 22നായിരുന്നു ആക്രമണം.

കോൺസുലേറ്റിലേക്ക് അതിക്രമിച്ച് കടന്ന അമ്പതിലേറെ വരുന്ന ഭീകരവാദികൾ ദേശീയ പതാക അഴിച്ചുമാറ്റാനും അപമാനിക്കാനും ശ്രമിച്ചു. കോൺസുലേറ്റിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട ഇവർ അവിടെ ഖലിസ്ഥാൻ പതാക വീശുകയും ഉദ്യോ​ഗസ്ഥരെ മർദ്ദിക്കുകയും ചെയ്തു. ഓഫീസ് കെട്ടിടം അടിച്ചു തകർത്തു. രണ്ട് ഉദ്യോ​ഗസ്ഥർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഖലിസ്ഥാൻ കൊടും ഭീകരൻഅമൃത്പാൽ ‌സിം​ഗിനെ പിടികൂടാൻ പഞ്ചാബ് പൊലീസ് നടത്തിയ നീക്കമാണ് ഇവരെ ചൊടിപ്പിച്ചത്. മാർച്ച് 18നായിരുന്നു ഈ നീക്കമെങ്കിൽ തൊട്ടടുത്ത ദിവസമാണ് ലണ്ടനിൽ ഖലിസ്ഥാൻ ഭീകരവാദികൾ പൊടുന്നനെ ആക്രമണം നടത്തിയത്.

 

Share
Leave a Comment