എൽഎസ്എസ്, യുഎസ്എസ് പരീ​ക്ഷാഫലം പ്രസിദ്ധീകരിച്ചു

Published by
Janam Web Desk

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റ് വഴി ഫലം അറിയാം. bpekerala.inpareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം.

എൽഎസ്എസിന് ആകെ 1,08,733 പേർ പരീക്ഷ എഴുതിയതിൽ 21,414 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. 19.96 ആണ് വിജയശതമാനം. ‌യുഎസ്എസിന് 96,663 കുട്ടികൾ പരീക്ഷ എഴുതിയതിൽ 7,420 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. 7.79 ശതമാനമാണ് യുഎസ്എസിന്റെ വിജയ ശതമാനം. 577 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടി.

Share
Leave a Comment