തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടിച്ചെടുത്തത് ഒരു കോടിയിലധികം രൂപയുടെ സ്വർണം

Published by
Janam Web Desk

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ല. ഇയാൾക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായോന്ന് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

കരിപ്പൂരും കോഴിക്കോടും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നേരത്തെ വൻതോതിൽ സ്വർണക്കടത്ത് നടന്നിരുന്നു. എന്നാൽ പരിശോധനകൾ ശക്തമാക്കിയതോടെയാണ് ഇതിന് കുറവ് വന്നത്. സ്വർണക്കടത്തിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ സ്വീകരിച്ചിരുന്നു.

Share
Leave a Comment