ബൈഡനു നേരെ പലസ്തീൻ അനുകൂല സംഘടനകളുടെ പ്രതിഷേധം; ഔദ്യോഗിക വിരുന്ന് നടന്ന ഹോട്ടലിൽ കൂറ്റൻ പലസ്തീൻ പതാക തൂക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബൈഡനു നേരെ പലസ്തീൻ അനുകൂല സംഘടനകളുടെ പ്രതിഷേധം; ഔദ്യോഗിക വിരുന്ന് നടന്ന ഹോട്ടലിൽ കൂറ്റൻ പലസ്തീൻ പതാക തൂക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 03:38 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡനു നേരെ പാലസ്തീൻ അനുകൂല സംഘടനകളുടെ പ്രതിഷേധം. പ്രസിഡന്റ് ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്‌സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയും ബാനറുകൾ ഉയർത്തിയും പ്രതിഷേധക്കാർ വാർഷിക സമ്മേളനത്തിനെത്തിയ അതിഥികളെ തടയാൻ ശ്രമിച്ചു. വാർഷിക സമ്മേളനസ്ഥലമായ വാഷിങ്ടൺ ഹിൽട്ടണിന് പുറത്തായിരുന്നു ഇവർ പ്രതിഷേധവുമായെത്തിയത്. സുരക്ഷാ പ്രശ്നങ്ങൾ മുന്നിൽ കണ്ട് ബൈഡനെ പിൻവാതിലൂടെ ഹോട്ടലിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

ബൈഡൻ സ്ഥലത്തെത്തിയതോടെ ഷെയിം ഓൺ യൂ വിളികളുമായി സുരക്ഷാ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാനും പ്രതിഷേധക്കാർ ശ്രമിച്ചു. 100 ഓളം വരുന്ന പ്രതിഷേധക്കാർ വിരുന്ന് നടന്ന ഹോട്ടലിൽ കൂറ്റൻ പലസ്തീൻ പതാക തൂക്കുകയും ചെയ്തിരുന്നു. ബഹുനില കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നും ജനാല വഴി പതാക താഴേക്ക് തൂക്കിയിടുകയായിരുന്നു. അമേരിക്കൻ മാദ്ധ്യമപ്രവർത്തകരോട് വിരുന്ന് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് നേരത്തെ പലസ്തീൻ മാദ്ധ്യമപ്രവർത്തകർ തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.

നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന അത്താഴവിരുന്ന് ചടങ്ങാണ് പാലസ്തീൻ അനുകൂലികൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. നൂറുകണക്കിന് പത്രപ്രവർത്തകരും രാഷ്‌ട്രീയക്കാരും സെലിബ്രിറ്റികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ സമാപന പ്രസംഗത്തിനായാണ് ജോ ബൈഡൻ ഹോട്ടലിൽ എത്തി ചേർന്നത്. യുഎസിലെ കാമ്പസുകളിലും കഴിഞ്ഞ ദിവസങ്ങളിൽ പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇവർ കാമ്പസിനുള്ളിൽ കൂടാരമുൾപ്പെടെ നിർമ്മിച്ച് ബാനറുകളും മുദ്രാവാക്യങ്ങളുമായി കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു. ഹമാസ് ഭീകരരെ അനുകൂലിച്ച് നടക്കുന്ന ഇത്തരം പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

Tags: Pro-Palestine protestUS President Joe Biden
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies