ചെന്നൈ: യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ(28) അന്തരിച്ചു. ചെന്നൈയിൽ വച്ചാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലാണ് പ്രവീൺ കുമാർ. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പ്രവീണിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രവീൺ കുമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ചെന്നൈയിലെ ഓമന്തൂരാർ ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ആശുപത്രി വിട്ടെങ്കിലും ഇന്നലെ വീണ്ടും ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു.
2021-ൽ പുറത്തിറങ്ങിയ ‘മേതകു എന്ന ചിത്രത്തിലൂടെയാണ് പ്രവീൺ കുമാർ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ‘രക്തൻ’, ‘കാക്കൻ’ തുടങ്ങിയ ചിത്രങ്ങൾക്കും പ്രവീൺ സംഗീതം നൽകിയിട്ടുണ്ട്.