ചെന്നൈ : 103 വയസുള്ള ആരാധകന് ക്രിക്കറ്റ് താരം എം എസ് ധോണിയുടെ സ്നേഹസമ്മാനം . എസ് രാംദാസ് എന്ന ഈ മുത്തച്ഛനെ കാണാൻ സാക്ഷാൽ ധോണി നേരിട്ടെത്തിയ വാർത്തയും ചിത്രവും സിഎസ്കെ തന്നെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
രാംദാസ് സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തിൽ അംഗമായിരുന്നു. എം.എസ്. ധോണിയുടെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും കടുത്ത ആരാധകനാണ് രാംദാസ്. തന്റെ കൈയൊപ്പിട്ട സിഎസ്കെ ജെഴ്സിയാണ് രാംദാസിന് ധോണി സമ്മാനിച്ചത് . ഇതിന്റെ ഒരു വീഡിയോയും സിഎസ്കെ പങ്കുവച്ചിട്ടുണ്ട്. രാംദാസ് എന്നെഴുതിയ 103-ാം നമ്പര്‍ ജേഴ്സിയിൽ ‘ Thanks Thatha for the support ‘ എന്ന് സ്വന്തം കൈപ്പടയിൽ ധോണി എഴുതി.
ക്രിക്കറ്റ് കളിക്കാൻ താൻ ഭയപ്പെട്ടിരുന്നെങ്കിലും തന്റെ പ്രിയപ്പെട്ട ടീമിനെ ടിവിയിൽ കാണുന്നത് ഏറെ ഇഷ്ടമാണെന്നും രാംദാം പറയുന്നു . ധോണിയെ ഒരു നോക്ക് കാണാൻ വേണ്ടി രാജ്യത്തുടനീളം സഞ്ചരിക്കാനും താൻ തയ്യാറായതായി രാംദാസ് പറഞ്ഞു.