തുടർച്ചയായി 84 ദിവസത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിച്ചാലോ? പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ കിടിലോൽ കിടിലം പ്ലാനിനെ അറിഞ്ഞിരിക്കണം. കേവലം 1,499 രൂപയാണ് പ്ലാനിന് നൽകേണ്ടതുള്ളൂ. പരിധിയില്ലാത്ത ഫൈവ് ജി ഡേറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രതിദിനം മൂന്ന് ജിബി വരെ ഫോർജി ഡേറ്റയാണ് 1499 പ്ലാനിന്റെ മറ്റൊരു പ്രത്യേകത. പരിധിയില്ലാത്ത വോയ്സ് കോൾ, സൗജന്യ ഹലോ ട്യൂൺ എന്നിവയാണ് മറ്റു പ്രത്യേകതകൾ. മൊത്തം 252 ജിബി ഡാറ്റയാണ് പ്ലാനിൽ ലഭിക്കുക.