സുപ്പർസ്റ്റാർ രജികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിൽ ജോയിൻ ചെയ്ത് ഇന്ത്യൻ സിനിമയുടെ ബിഗ് ബി. ഇന്നാണ് അമിതാഭ് ബച്ചൻ ഷൂട്ടിന് ജോയിൻ ചെയ്തത്. രജനികാന്തിനെ കെട്ടിപ്പിടിക്കുന്ന ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് വിവരം അദ്ദേഹം പുറത്തുവിട്ടത്. ‘വീണ്ടും ഗ്രേറ്റ് രജനിയ്‌ക്കൊപ്പം ജോലി ചെയ്യാനായത് ഏറെ അഭിമാനവും അനുഗ്രഹവുമാണ്. അദ്ദേഹം ഒരു തരിമ്പുപോലും മാറിയിട്ടില്ല. എത്രവലിയ സൂപ്പർ സ്റ്റാറായിട്ടും അതേ എളിമയുള്ള സുഹൃത്ത്”- അമിതാഭ് ബച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇവരുടെ ചിത്രം പങ്കിട്ട്, ഇന്ത്യൻ സിനിമയിലെ അമാനുഷർ എന്നാണ് നിർമാണ കമ്പനിയായ ലെയ്ക വിശേഷപ്പിച്ചത്. മുംബൈയിലെ സെറ്റിലാണ് അമിതാഭ് ബച്ചൻ ജോയിൻ ചെയ്തത്. രജനികാന്തിന്റെ 170-ാം ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയ ടീസർ രജനികാന്തിന്റെ 73-ാം ജന്മദിനത്തിൽ പുറത്തിറക്കിയിരുന്നു. രജനിക്കൊപ്പം മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും മഞ്ജുവാര്യരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം റിത്വിക സിംഗും ദുഷാര വിജയും പ്രധാന കഥാപാത്രങ്ങളാകുന്നു.
View this post on Instagram
“>
View this post on Instagram