വംശീയമായി വിഭജിച്ച് ഭരിക്കുന്നതാണ് കോൺഗ്രസ് നയം; പിത്രോദയുടെ വംശീയ പരാമർശത്തിനെതിരെ മണിപ്പൂർ മുഖ്യമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വംശീയമായി വിഭജിച്ച് ഭരിക്കുന്നതാണ് കോൺഗ്രസ് നയം; പിത്രോദയുടെ വംശീയ പരാമർശത്തിനെതിരെ മണിപ്പൂർ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 07:23 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ഭാരതീയർക്കെതിരെ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എങ്ങനെയാണ് അദ്ദേഹത്തിന് സാധിച്ചതെന്നും പിത്രോദയുടെ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിരേൻ പറഞ്ഞു.

സാം പത്രോദയുടെ പരാമർശത്തിൽ ഞാൻ അങ്ങേയറ്റം അപലപിക്കുന്നു. അദ്ദേഹത്തിന്റെ വംശീയ പരാമർശത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനായി ഞാൻ നിയമവിദഗ്ദനെ സമീപിക്കും. ഇത് തീർത്തും നിരുത്തരവാദപരമാണ്, ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഘടന മാത്രമാണ് തനിക്ക് അറിയുന്നത്. എന്നാൽ കോൺഗ്രസിന് ഇത്തരത്തിൽ വംശീയമായി വിഭജിച്ച് ഭരിക്കുന്ന നയമാണ് അറിയുന്നതെന്നും ബിരേൻ പറഞ്ഞു.

ഇന്ത്യയുടെ വടക്കുകിഴക്കൻ ജനത ചൈനക്കാരെ പോലെയാണെന്ന് പിത്രോദയ്‌ക്ക് എങ്ങനെ അറിയാം. നാം ഇന്ത്യക്കാരാണ്, ചൈനയിൽ നിന്നുള്ളവരല്ല. എല്ലാ വടക്കുകിഴക്കൻ ജനതയും ഒത്തൊരുമയോടെയാണ് ജീവിക്കുന്നതെന്നും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.

യുഎസ് മാദ്ധ്യമമായ ദ സ്റ്റേറ്റ്സ്മാന് നൽകിയ അഭിമുഖത്തിലാണ് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സാം പിത്രോദ ഇന്ത്യക്കാരെ അധിക്ഷേപിച്ചത്. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും വടക്ക് കിഴക്കൻ മേഖലയിലുളളവർ ചൈനക്കാരെ പോലെയാണെന്നുമായിരുന്നു പരാമർശം. ശരീരത്തിലെ തൊലിയുടെ പേരിലുളള അധിക്ഷേപം ഭാരതീയർ ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു.

 

Tags: biren singhFEATURED2
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies