ഇന്ത്യയെ അനുനയിപ്പിക്കാൻ മാലദ്വീപ്; വിദേശകാര്യമന്ത്രി ഇന്ത്യയിൽ; എസ് ജയശങ്കറുമായി ചർച്ച നടത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ അനുനയിപ്പിക്കാൻ മാലദ്വീപ്; വിദേശകാര്യമന്ത്രി ഇന്ത്യയിൽ; എസ് ജയശങ്കറുമായി ചർച്ച നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 11:54 pm IST
FacebookTwitterWhatsAppTelegram

മാലെ: മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തി. വൈകിട്ടോടെയാണ് ഡൽഹിയിൽ അദ്ദേഹം വിമാനമിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ രംഗത്ത് വന്നതോടെ വഷളായ നയതന്ത്ര ബന്ധം നേരെയാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷം മൂസ സമീറിന്റെ ഇന്ത്യയിലേക്കുളള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തുമെന്ന് മൂസ സമീർ യാത്ര പുറപ്പെടും മുൻപ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഒരുപോലെ പ്രയോജനം ലഭിക്കുന്ന രീതിയിൽ സഹകരണം മെച്ചപ്പെടുത്തുന്നതായിരിക്കും തന്റെ സന്ദർശനത്തിലെ പ്രധാന അജണ്ടയെന്നും മൂസ സമീർ എക്‌സിൽ കുറിച്ചു. ക്രിയാത്മകമായ ചർച്ചയാണ് ലക്ഷ്യമിടുന്നതെന്നും ബന്ധം ശക്തമാക്കുമെന്നും ഇന്ത്യയിലെത്തിയ ചിത്രങ്ങൾ പങ്കുവെച്ച് മൂസ സമീർ കുറിച്ചു.

മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ ഈ മാസം 10 നുളളിൽ പിൻവലിക്കാൻ നേരത്തെ ധാരണയായിരുന്നു. ഇതിനുളള നടപടികൾ പുരോഗമിക്കുകയാണ്. 70 ഇന്ത്യൻ സൈനികരെയും ഡ്രോണിയർ 228 പട്രോളിംഗ് എയർക്രാഫ്റ്റും രണ്ട് ധ്രുവ് ഹെലികോപ്ടറുകളുമാണ് ഇന്ത്യ പിൻവലിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിക്കുകയും വിനോദസഞ്ചാര കേന്ദ്രമാക്കി ലക്ഷദ്വീപിനെ ഉയർത്തിക്കാട്ടാൻ ശ്രമം നടത്തുകയും ചെയ്തതോടെയാണ് മാലദ്വീപ് ജൂനിയർ മന്ത്രിമാർ ഇതിനെതിരെ രംഗത്ത് വന്നത്. ഈ വിവാദങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ കൂടി മാലദ്വീപിനെ ഉപേക്ഷിച്ചതോടെ വലിയ തിരിച്ചടിയാണ് ദ്വീപ് രാഷ്‌ട്രം നേരിടുന്നത്.

Tags: നരേന്ദ്രമോദിലക്ഷദ്വീപ്മൂസ സമീർമാലദ്വീപ്
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies