പദ്മഭൂഷൺ ഏറ്റുവാങ്ങി ഒ രാജഗോപാൽ; പദ്മശ്രീ ഏറ്റുവാങ്ങി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പദ്മഭൂഷൺ ഏറ്റുവാങ്ങി ഒ രാജഗോപാൽ; പദ്മശ്രീ ഏറ്റുവാങ്ങി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 12:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പദ്മഭൂഷൺ ഏറ്റുവാങ്ങി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പദ്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. പദ്മശ്രീ പുരസ്‌കാരം ലഭിച്ച തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി, കർഷകനായ സത്യനാരായണ ബെലേരി തുടങ്ങിയവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

പൊതുരംഗത്തെ പ്രവർത്തനം കണക്കിലെടുത്താണ് ഒ രാജഗോപാലിന് പദ്മഭൂഷൺ നൽകിയത്. കേരളത്തിലെ ആദ്യ ബിജെപി എംഎൽഎയും മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രിയുമാണ് ഒ രാജഗോപാൽ. പുരസ്‌കാരം ദൈവഹിതമായി കാണുന്നുവെന്ന് ആയിരുന്നു പുരസ്‌കാര വാർത്ത അറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം.

സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായിക്ക് പദ്മശ്രീ പുരസ്‌കാരം നൽകിയത്. ആദ്യമായിട്ടാണ് തിരുവിതാംകൂർ രാജകുടുംബത്തിൽ പദ്മശ്രീ ലഭിക്കുന്നത്. പദ്മനാഭ സ്വാമിയുടെ അനുഗ്രഹമാണിതെന്ന് ആയിരുന്നു ഗൗരി ലക്ഷ്മി ബായിയുടെ ആദ്യ പ്രതികരണം.

കാസർകോട്ടെ പരമ്പരാഗത നെൽകർഷകനാണ് സത്യനാരായണ ബെലേരി. മരണാനന്തര ബഹുമതിയായി ജസ്റ്റീസ് ഫാത്തിമാ ബീവിക്കും പദ്മ ഭൂഷൺ സമ്മാനിച്ചു. ചിരഞ്ജീവി, വൈജയന്തിമാല ബാലി എന്നിവരാണ് പദ്മവിഭൂഷൺ ഏറ്റുവാങ്ങിയത്.

രണ്ട് പേർക്ക് പദ്മ വിഭൂഷണും ഒൻപത് പേർക്ക് പദ്മഭൂഷണും 56 പേർക്ക് പദ്മശ്രീയും സമ്മാനിച്ചു. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: PADMA VIBHUSHANO Rajagopalപദ്മഭൂഷൺ
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies