'സ്വന്തമായി വാഹനമുണ്ടോ? ടെസ്റ്റിന് എത്തിക്കോ' എന്ന് മന്ത്രി! ഇന്ന് മുതൽ പരിഷ്‌കരിച്ച ഡ്രൈവിം​ഗ് ടെസ്റ്റ്;  സമരക്കാരെ കണ്ടില്ലെന്ന് നടിച്ച് സർക്കാർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്വന്തമായി വാഹനമുണ്ടോ? ടെസ്റ്റിന് എത്തിക്കോ’ എന്ന് മന്ത്രി! ഇന്ന് മുതൽ പരിഷ്‌കരിച്ച ഡ്രൈവിം​ഗ് ടെസ്റ്റ്;  സമരക്കാരെ കണ്ടില്ലെന്ന് നടിച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 06:18 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഡ്രൈവിം​ഗ് സ്കൂൾ ഉടമകളുടെ സമരത്തെ വകവയ്‌ക്കാതെ പരിഷ്കരിച്ച് ഡ്രൈവിം​ഗ് ടെസ്റ്റുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്താനാണ് നിർദ്ദേശം. ടെസ്റ്റ് നടത്താൻ പകരം ​ഗ്രൗണ്ടുകൾ കണ്ടെത്താൻ ​ഗതാ​ഗത വകുപ്പ് തീരുമാനിച്ചു. പൊലീസ് സംരക്ഷണത്തിലാകും ടെസ്റ്റ് നടത്തുക.

കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം സാധ്യത മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകി. പരിഷ്‌കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിം​ഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണം.

നിലവിൽ ടെസ്റ്റ് നടക്കുന്ന 86-ൽ 77 ​ഗ്രൗണ്ടുകളും ഡ്രൈവിം​ഗ് സ്കൂൾ യൂണിയനുകൾ വാടകയ്‌ക്ക് എടുത്തവയാണ്. ഈ ​​ഗ്രൗണ്ടുകൾ അടച്ചിട്ടാണ് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. ഇതിന് പിന്നാലെയാണ് ടെസ്റ്റ് കേന്ദ്രങ്ങളായി പുതിയ ഇടങ്ങൾ കണ്ടെത്താൻ നിർദ്ദേശം. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 24 സ്ഥലങ്ങൾ കണ്ടെത്തിയതായാണ് സർക്കാർ തലത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

എന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കേരളത്തിലെ എല്ലാ ഡ്രൈവിം​ഗ് സ്കൂൾ ഉടമകളും പങ്കെടുക്കാൻ ആഹ്വനം ചെയ്തിട്ടുണ്ട്. ഗതാഗത വകുപ്പ് സർക്കുലർ പിൻവലിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച്. കോടതി വിധി വന്ന ശേഷം സമര പരിപാടികൾ ആലോചിക്കുമെന്നും വേണ്ടിവന്നാൽ നിരാഹര സമ‌രത്തിലേക്കും കടക്കുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.

 

Tags: driving testK B Ganeshkumar
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies