അമ്മ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുന്ന മകൻ; മാതൃദിനത്തിൽ ലഭിച്ചത് വൈകാരികമായ സമ്മാനം; ഭാരതത്തിലെ ജനങ്ങൾ അമ്മയെ ആരാധിക്കുന്നവരെന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുന്ന മകൻ; മാതൃദിനത്തിൽ ലഭിച്ചത് വൈകാരികമായ സമ്മാനം; ഭാരതത്തിലെ ജനങ്ങൾ അമ്മയെ ആരാധിക്കുന്നവരെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഭാരതത്തിലെ ജനങ്ങൾ 365 ദിവസവും അമ്മയെ ആരാധിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ മാതൃദിനം വളരെ നന്നായി ആഘോഷിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാതൃദിനത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ വച്ച് നടന്ന പൊതുറാലിക്കിടെ രണ്ട് യുവാക്കൾ നൽകിയ അമ്മ ഹീരാബെൻ പട്ടേലിന്റെ ഛായാചിത്രവും പ്രധാനമന്ത്രി ഏറ്റുവാങ്ങി.

” രണ്ട് യുവാക്കളിൽ നിന്ന് എന്റെ അമ്മ ഹീരാബെന്നിന്റെ ഛായാചിത്രം എനിക്ക് ലഭിച്ചിരിക്കുന്നു. വളരെയധികം സന്തോഷമുണ്ട്. പാശ്ചാത്യജനത ഈ ദിനം മാതൃദിനമായി കൊണ്ടാടുമ്പോൾ ഭാരതത്തിൽ ഞങ്ങൾ എല്ലാ ദിവസവും അമ്മയെയും മാ ദുർഗയേയും, മാ കാളിയെയും ഭാരതമാതാവിനെയും ആരാധിക്കുന്നു. എല്ലാ അമ്മമാർക്കും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ.”- പ്രധാനമന്ത്രി പറഞ്ഞു.

ഹൂഗ്ലിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് രണ്ട് യുവാക്കൾ ഛായാചിത്രം ഉയർത്തി പിടിച്ച് നിൽക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥരോട് ചിത്രങ്ങൾ വേദിയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയും മകനും തമ്മിലുള്ള അഭേദ്യമായ ബന്ധം തുറന്നു കാണിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന് യുവാക്കൾ സമ്മാനിച്ചത്.

തറയിൽ ഇരുന്നുകൊണ്ട് അമ്മ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് യുവാക്കളിലൊരാൾ സമ്മാനിച്ചത്. പ്രധാനമന്ത്രിയുടെ തോളിൽ കൈ തട്ടുന്ന അമ്മയെയാണ് രണ്ടാമത്തെ ചിത്രത്തിൽ കാണാൻ സാധിക്കുക. വളരെ വൈകാരികമായ ചിത്രങ്ങൾ സമ്മാനിച്ച യുവാക്കൾക്ക് പ്രധാനമന്ത്രി നന്ദിയും അറിയിച്ചിരുന്നു.

Tags: mothers daypm modi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies