ദാനം ലഭിച്ച വിമാനം പറത്താൻ പൈലറ്റില്ല; ഭാരതം സൈന്യത്തെ പിൻവലിച്ചതോടെ പ്രതിസന്ധിയിലായി മാലദ്വീപ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാനം ലഭിച്ച വിമാനം പറത്താൻ പൈലറ്റില്ല; ഭാരതം സൈന്യത്തെ പിൻവലിച്ചതോടെ പ്രതിസന്ധിയിലായി മാലദ്വീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 10:56 am IST
Facebook
Twitter
WhatsAppTelegram

മാലെ : മാലദ്വീപ് സൈന്യത്തിന് ഭാരതം സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള പൈലറ്റുമാരില്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂൺ തുറന്നു സമ്മതിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിനായി മാലദ്വീപിൽ നിലയുറപ്പിച്ചിരുന്ന 76 ഭാരതീയ പ്രതിരോധ ഉദ്യോഗസ്ഥർ അവിടെനിന്നും പിൻവാങ്ങിയതിനു തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂൺ മാലദ്വീപ് സൈന്യത്തിന്റെ വ്യോമയാന ശേഷിയിലെ പോരായ്മകൾ സ്ഥിരീകരിച്ചത്.

ഞായറാഴ്ച മാലെയിൽ ഒരു മാധ്യമ സമ്മേളനത്തിലാണ് “വിമാനം പറത്താൻ ലൈസൻസുള്ള ആളുകൾ ഇല്ല,” എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. വിമാനം പറത്താൻ പരിശീലനം ആരംഭിച്ച മാലദ്വീപ് സൈനികർക്ക് വ്യക്തമാക്കാനാകാത്ത കാരണങ്ങളാൽ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് മൗമൂൺ വിശദീകരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഫെബ്രുവരിയിൽ നിശ്ചയിച്ച സമയപരിധി പാലിച്ച് അവസാനത്തെ ഭാരത സൈനികനും വെള്ളിയാഴ്ച മാലദ്വീപ് വിട്ടു. ചൈന അനുകൂല നിലപാടുകൾക്ക് പേരുകേട്ട മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സു 2023 നവംബറിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഭാരത ഉദ്യോഗസ്ഥർ മാലദ്വീപ് വിട്ടത്. ഭാരതം തിരിച്ചെടുക്കണമെന്ന് മുയിസു പറഞ്ഞ 77 സൈനികർ പ്രധാനമായും പൈലറ്റുമാരും ക്രൂവും സാങ്കേതിക വിദഗ്ധരുമാണ്.

മുൻ പ്രസിഡൻ്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുല്ല യമീൻ, ഇബ്രാഹിം മുഹമ്മദ് സോലിഹ് എന്നിവരുടെ കാലത്ത് ഭാരതം വിതരണം ചെയ്ത ഹെലികോപ്റ്ററുകളും വിമാനങ്ങളും പ്രാഥമികമായി മാലദ്വീപ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

അതിനിടെ, സെനഹിയ മിലിട്ടറി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാരെ നിലനിർത്താൻ മാലദ്വീപ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Tags: maldivesMohamed Muizzu
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies