കോഴിക്കോട്: രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തിവാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. കോഴിക്കോട് നഗരത്തിലാണ് വാഹനാപകടം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ഈ ദാരുണസംഭവം നടന്നത്.
നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്‌ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം എന്നറിയുന്നു. സമീപത്തെ കടയിലേക്കും തീ പടർന്നിരുന്നു. നാട്ടുകാർ ചേർന്ന് തീയണച്ചു.
കനത്ത മഴയും അപകടത്തിന് കാരണമായി.















