ലോകരാജ്യങ്ങൾ ഇന്ന് ഇന്ത്യയെ ബഹുമാനത്തോടെ കാണുന്നു; അടിസ്ഥാന സൗകര്യ മേഖലയിൽ രാജ്യം കൈവരിച്ച പുരോഗതി അതിവേഗമെന്നും യോഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകരാജ്യങ്ങൾ ഇന്ന് ഇന്ത്യയെ ബഹുമാനത്തോടെ കാണുന്നു; അടിസ്ഥാന സൗകര്യ മേഖലയിൽ രാജ്യം കൈവരിച്ച പുരോഗതി അതിവേഗമെന്നും യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 06:53 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ബിജെപിയുടെ കീഴിലുള്ള പുതിയ ഇന്ത്യയിൽ രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാണെന്നും തീവ്രവാദത്തെയും കമ്യൂണിസ്റ്റ് ഭീകരവാദത്തേയും ശക്തമായി തന്നെ നേരിടാനും സാധിക്കുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടിസ്ഥാന സൗകര്യ മേഖലയിലുള്‍പ്പെടെ രാജ്യം വലിയ പുരോഗതി കൈവരിച്ചു. ഇക്കാരണങ്ങൾ വഴിയെല്ലാം ഇന്ത്യയ്‌ക്ക് ആഗോള തലത്തിൽ ഇന്ന് ഏറ്റവും ഉയർന്ന സ്ഥാനമാണുള്ളതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ലക്‌നൗവിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇന്നത്തെ ഇന്ത്യ ലോകത്തിന് തന്നെ ഏറ്റവും മികച്ച മാതൃകയായിട്ടാണ് നിലകൊള്ളുന്നത്. ആഗോളതലത്തിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന ബഹുമാനം തന്നെയാണ് അത് തെളിയിക്കുന്നത്. രാജ്യത്തിന്റെ അതിർത്തികൾ ഇന്ന് സുരക്ഷിതമാണ്. തീവ്രവാദത്തേയും കമ്യൂണിസ്റ്റ് ഭീകരതയേയും ഫലപ്രദമായി നേരിട്ട് കൊണ്ട് ഒരു പുതിയ യുഗത്തിനാണ് ബിജെപി സർക്കാർ തുടക്കമിട്ടത്. ഹൈവ, എക്‌സ്പ്രസ്‌വേ, മെട്രോ, റെയിൽവേ, വിമാനത്താവളങ്ങൾ തുടങ്ങീ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ പുരോഗതി സ്വന്തമാക്കിയെന്നും” യോഗി ആദിത്യനാഥ് പറയുന്നു.

ലക്‌നൗ ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിക്കുന്ന രാജ്‌നാഥ് സിംഗ് നടത്തിയ പ്രവർത്തനങ്ങളേയും അദ്ദേഹം പ്രശംസിച്ചു. ” ലക്‌നൗ ഇന്ന് എങ്ങനെയാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും നേരിട്ട് കാണാം. സ്മാർട്ട് സിറ്റി എന്നതിലുപരിയായി എക്‌സ്പ്രസ്‌വേകളുടെ വലിയൊരു ശൃംഖല തന്നെ ഇവിടെയുണ്ട്. രാജ്യത്തിന്റെ ഏത് കോണിലേക്കും മൂന്ന് മണിക്കൂറിനുള്ളിൽ ഇവിടെ നിന്ന് എത്തിച്ചേരാനാകും. ലക്‌നൗവിന്റെ ഗതാഗത മേഖലയിലെ നട്ടെല്ല് എന്ന് പറയപ്പെടുന്ന ഷഹീൻ പഥിന്റെ നിർമാണം നടക്കുന്നത് രാജ്‌നാഥ് സിംഗ് ഗതാഗത മന്ത്രിയായിരുന്ന സമയത്താണ്. കിസാൻ പഥ് പ്രൊജക്ടിന് അദ്ദേഹം നിർണായക സംഭാവനകൾ നൽകി. സംസ്ഥാനത്തെ ആദ്യ മെഡിക്കൽ സർവകലാശാല ലക്‌നൗവിലാണ് സ്ഥാപിക്കപ്പെട്ടത്.

രാജ്യത്തിന്റെ പ്രതിരോധമന്ത്രി കൂടിയായ രാജ്‌നാഥ് സിംഗ് ഇവിടെ നിന്ന് പാർലമെന്റ് പ്രതിനിധിയായി മത്സരിക്കുന്നു എന്നത് പോലും അഭിമാനകരമാണ്. ഇത്രയും ഉയർന്ന സ്ഥാനത്ത് ഇരിക്കുമ്പോൾ പോലും അദ്ദേഹം തന്റെ മണ്ഡലത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ജനങ്ങളുടെ ഏതൊരു പ്രശ്‌നത്തിനും അദ്ദേഹം അതിവേഗം പരിഹാരം കാണുന്നു. ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയാണ് നിങ്ങളുടെ ഓരോ വോട്ടുകളും നൽകേണ്ടത്. അത് ഫലപ്രദമായി വിനിയോഗിക്കണമെന്നും” യോഗി ആദിത്യനാഥ് പറയുന്നു.

 

Tags: BJPyogi adithyanathIndiaFEATURED2
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies