മദ്രസയിൽ റീലുകൾ നിർമ്മിക്കുന്നു; ദാറുൽ ഉലൂമിൽ സ്ത്രീകൾക്ക് വിലക്ക് ; ലിംഗവിവേചന തീരുമാനവുമായി രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസയിൽ റീലുകൾ നിർമ്മിക്കുന്നു; ദാറുൽ ഉലൂമിൽ സ്ത്രീകൾക്ക് വിലക്ക് ; ലിംഗവിവേചന തീരുമാനവുമായി രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനം

മസ്ജിദിൽ നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 01:25 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ : രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുൽ ഉലൂം ദയോബന്ദ് വീണ്ടും വിവാദത്തിൽ. ഇത്തവണ സ്ത്രീകൾക്ക് അവിടെക്കുളള പ്രവേശനം നിരോധിച്ചതാണ് കാരണം.

ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിലെ ദയോബന്ദിലുള്ള ദാറുൽ ഉലൂമിൽ സ്ത്രീകൾ വരുന്നത് പഠനാവശ്യങ്ങൾക്കല്ലെന്നും റീലുകൾ നിർമ്മിക്കുന്നു എന്നുമാരോപിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്.

“സ്ത്രീകൾ വന്നു റീൽ നിർമ്മിക്കുന്നത് പതിവായതിനാലാണ് ഈ തീരുമാനമെടുത്തത്, ഇത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു,” അധികൃതർ വെള്ളിയാഴ്ച പറഞ്ഞു.

ദാറുൽ ഉലൂമിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലെ വീഡിയോകൾ കണ്ടതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചു എന്നും അധികൃതർ വ്യക്തമാക്കി. മൊഹ്തമിം (അഡ്മിനിസ്‌ട്രേറ്റർ) മൗലാന മുഫ്തി അബുൽ ഖാസിം നൊമാനി ആണ് നിരോധനവും അതിനുള്ള കാരണങ്ങളും സ്ഥിരീകരിച്ചത്. ദാറുൽ ഉലൂം ഒരു മതവിദ്യാഭ്യാസ കേന്ദ്രമാണെന്നും ഇത്തരം പ്രവൃത്തികൾ ഇവിടെ സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇത് മാത്രമല്ല, ദാറുൽ ഉലൂമിൽ വിദ്യാഭ്യാസത്തിന്റെ ഒരു പുതിയ സെഷൻ ആരംഭിച്ചു. തിരക്ക് കാരണം വിദ്യാർത്ഥികളുടെ പഠനവും പ്രതിസന്ധിയിലായി. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചു,” നോമാനി പറഞ്ഞു.

ധാരാളം സ്ത്രീകൾ ഇവിടെ വന്ന് റീൽ ഉണ്ടാക്കുന്നുണ്ടായിരുന്നു. ഈ പ്രവണത അതിവേഗം വളരുകയായിരുന്നു. നേരത്തെ ഇതിന് കുറച്ച് ശ്രദ്ധ നൽകിയിരുന്നെങ്കിലും ഇപ്പോൾ റീല് നിർമ്മിക്കാനായി വരുന്ന സ്ത്രീകളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ലോകമെമ്പാടും സ്ഥാപനത്തിന്റെ പ്രതിച്ഛായ മങ്ങുകയായിരുന്നു. ഇത് കണക്കിലെടുത്താണ് സ്ത്രീ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് മാനേജ്മെൻ്റ് പറയുന്നത്.

ദയൂബന്ദ് ദാറുൽ ഉലൂമിന്റെ ലൈബ്രറിയും ആന്തരിക പരിസരവും വളരെ മനോഹരമായ രീതിയിൽ ചിട്ടപ്പെടുത്തിയവയാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെ സന്ദർശിക്കാൻ വരുന്നുണ്ട്. പെൺകുട്ടികളും സ്ത്രീകളും ലൈബ്രറി സന്ദർശിക്കാനും സ്ഥാപനം കാണാനുമായി ഇവിടെയെത്തുന്നു. എന്നാൽ ഇപ്പോൾ സ്ത്രീകളുടെ പ്രവേശനം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.

റാഷിദിയ മസ്ജിദിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നുവെന്നും അത് ഇപ്പോൾ മുഴുവൻ സമുച്ചയത്തിലും നടപ്പാക്കിയിട്ടുണ്ടെന്നും അബുൽ ഖാസിം നൊമാനി പറഞ്ഞു. നിരോധനത്തെക്കുറിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും അറിയിക്കാനും അവരെ തിരികെ പോകാൻ പ്രേരിപ്പിക്കാനും ഗാർഡുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Darul Uloom DeobandFatwa
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies