കെജ്‌രിവാളിന്റെ വസതിയിലെ സി.സി.ടി.വി. റെക്കോഡർ ഡൽഹി പോലീസ് പിടിച്ചെടുത്തു; സി.സി.ടി.വി. ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന സംശയത്തിലാണ് നടപടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിന്റെ വസതിയിലെ സി.സി.ടി.വി. റെക്കോഡർ ഡൽഹി പോലീസ് പിടിച്ചെടുത്തു; സി.സി.ടി.വി. ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന സംശയത്തിലാണ് നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 07:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മുഖ്യമന്ത്രിയുടെ പി എ ബിഭവ് കുമാർ ആക്രമിച്ച കേസിൽ ആക്രമിച്ച സംഭവത്തിൽ അവിടുത്തെ സി.സി.ടി.വി. ഡിജിററൽ വീഡിയോ റെക്കോഡർ (ഡി.വി.ആർ.) ഡൽഹി പോലീസ് പിടിച്ചെടുത്തു. ഇന്നലെ (ഞായറാഴ്ച) രാവിലെമുതൽ നടന്ന തെളിവെടുപ്പിൽ വൈകീട്ട് നാലുമണിയോടെയാണ് ഇവ പോലീസ് പിടിച്ചെടുത്തത്.
ആപ്പ് എം.പി. സ്വാതി മാലിവാൾ നൽകിയ പരാതിയിലാണ് ഡൽഹി പോലീസിന്റെ നടപടി.

സി.സി.ടി.വി.യിലെ ദൃശ്യങ്ങൾ പ്രതി നശിപ്പിച്ചതായി സ്വാതി ഞായറാഴ്ചയും ആരോപിച്ചിരുന്നു . സംഭവദിവസത്തെ ഊണുമുറിയിലേതുൾപ്പടെയുള്ള ദൃശ്യങ്ങൾ കണാനില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. അതിനാൽ കൂടുതൽ സാങ്കേതിക പരിശോധനയ്‌ക്കായാണ് ഡി.വി.ആർ. പിടിച്ചെടുത്തത്.

അന്വേഷണത്തോട് ബിഭവ് കുമാർ സഹകരിക്കുന്നില്ലെന്നും മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതായും പോലീസ് പറഞ്ഞു. 2015 മുതൽ മുഖ്യമന്ത്രിയുടെ പി.എയായി ജോലിചെയ്തുന്ന ഇയാളെ കഴിഞ്ഞ ഏപ്രിലിൽ പിരിച്ചുവിട്ടെന്ന് കെജ്‌രിവാളിന്റെ ഓഫീസ് അവകാശപ്പെടുന്നു. എന്നിട്ടും ഇയാൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ബിഭവിന്റെ ഐഫോൺ തെളിവുനശിപ്പിക്കാനായാണ് ഫോർമാറ്റ് ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. ഫോൺ സാങ്കേതികവിദഗ്‌ധന്റെ സഹായത്തോടെ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്നും തന്നെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും സ്വാതി മാലിവാൾ പറഞ്ഞു.സംഭവ സമയത്ത് ബൈഭവ് കുമാർ തന്നെ മർദ്ദിച്ച വിവരം സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ അവർ പ്രതികരിച്ചിരുന്നില്ല. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് അവർ പുറത്തുവിട്ടതെന്നും സ്വാതി മാലിവാൾ വിമർശിച്ചു. 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മാത്രമാണ് പ്രചരിപ്പിക്കുന്നത്. ബാക്കി മുഴുവൻ അവർ നശിപ്പിച്ചുവെന്നും ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മാലിവാൾ എക്സിൽ കുറിച്ചു.

‌സ്വാതി മാലിവാൾ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആരോപണം വഴിതിരിച്ചുവിടാൻ എഎപി ശ്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വാതിയുടെ വിശദീകരണം. ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത ഫോണും ഇപ്പോൾ ഫോർമാറ്റ് ചെയ്തുവെന്നാണ് പറയുന്നതെന്നും സ്വാതി എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

മേയ് 13-ന് രാവിലെ നടന്ന ആക്രമണത്തിൽ ശനിയാഴ്ചയാണ് ബിഭവിനെ ഡൽഹി പോലീസ് അറസ്റ്റുചെയ്തത്. അന്ന് രാത്രിയോടെ തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയ ബിഭവിനെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Tags: Swati Maliwal
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies