ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഹമാസ് ഭീകരർ വനിതകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയനാകമായ ദൃശ്യങ്ങൾ പുറത്ത്. ഏഴ് വനിതാ ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങൾ ഹോസ്റ്റേജ് ഫാമിലീസ് ഫോറമാണ് പുറത്തുവിട്ടത്.
ആക്രമണകാരികൾ ധരിച്ച ബോഡി ക്യാമറകളിൽ പകർത്തിയതാണ് ഈ ഭയാനകമായ ദൃശ്യങ്ങളെന്ന് ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ടിൽ പറയുന്നു. 220 ദിവസത്തിലേറെയായി ഹമാസ് ഭീകരർ ഇവരെ ബന്ദികളാക്കിയിരിക്കുകയാണെന്ന് വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. കഴിഞ്ഞ എട്ട് മാസമായി യുവതികൾക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നതിൽ ആശങ്കയുണ്ട്. കൈകൾ ബന്ധിച്ച നിലയിലാണ് എല്ലാവരും. തോക്കിൻ മുനയിൽ തറയിലാണ് വനിതകൾ ഇരിക്കുന്നത്. ചിലരുടെ മുഖത്ത് രക്തക്കറയുണ്ട്. അവരേറ്റ പീഡനത്തിന്റെ സൂചനകളാകാം അത്.
VARNING FÖR KÄNSLIGA TITTARE OCH LÄSARE!!!
Detta är ett klipp från när flera unga kvinnor kidnappades vid Nahal Oz-basen i Israel den 7 oktober.
Hostages Families Forum Headquarters släppte idag en video på fem kvinnor vid namn Liri Albag, Karina Ariev, Agam Berger, Daniella… pic.twitter.com/NnQFVcAYhU
— Christoffer Jonsson (@kurrejonsson) May 22, 2024
സ്ത്രീകളെ ചൂണ്ടിക്കാണിച്ച് കൊണ്ട് ‘പെൺകുട്ടികൾ, സ്ത്രീകൾ, ഗർഭിണികൾ, ഇവരാണ് സയണിസ്റ്റുകൾ’ എന്ന് ഭീകകരിൽ ഒരാൾ പറയുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്. വളരെ സുന്ദരിയാണെന്നും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾ കാരണം ഞങ്ങളുടെ സഹോദരങ്ങൾ മരിച്ചു, ഞങ്ങൾ നിങ്ങളെ എല്ലാവരെയും വെടിവച്ചുകൊല്ലുമെന്നും ഹമാസ് ഭീകരർ പറയുന്നത് കേൾക്കാം.
ബന്ദികളെ വിട്ടുകിട്ടുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹോസ്റ്റേജ് ഫാമിലീസ് ഫോറം വീഡിയോ പുറത്തുവിട്ടത്. 13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സെൻസർ ചെയ്തത് പുറത്തുവിട്ടതാണ് മൂന്ന് മിനിറ്റുള്ള വീഡിയോ. ഭയനാകമാം വിധത്തിലുള്ള ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നതെന്ന് സൈനികരുടെ ബന്ധുക്കൾ പറഞ്ഞു.