വിദേശത്ത് പോയി ​ഗർഭസ്ഥ ശിശുവിന്റെ ലിം​ഗ നിർണയം നടത്തി; സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ അപ്‍ലോ‍ഡ് ചെയ്തു, തമിഴ് യൂട്യൂബർക്ക് നോട്ടീസ് നൽകി ആരോ​ഗ്യവകുപ്പ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശത്ത് പോയി ​ഗർഭസ്ഥ ശിശുവിന്റെ ലിം​ഗ നിർണയം നടത്തി; സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ അപ്‍ലോ‍ഡ് ചെയ്തു, തമിഴ് യൂട്യൂബർക്ക് നോട്ടീസ് നൽകി ആരോ​ഗ്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 10:33 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ലിം​ഗ നിർണ്ണയം രാജ്യത്ത് നിയമവിരുദ്ധമായതിനാൽ വിദേശത്ത് പോയി പരിശോധന നടത്തിയതിന് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച തമിഴ് ഫുഡ് വ്ലോ​ഗർക്ക് ആരോ​ഗ്യ വകുപ്പിന്റെ നോട്ടീസ്. പ്രമുഖ തമിഴ് ഫുഡ് വ്ലോ​ഗർ ഇർഫാനാണ് ​ഗർഭസ്ഥ ശിശുവിന്റെ ലിം​ഗ നിർണയം നടത്തിയത്. യൂട്യൂബിൽ 4.2 മില്യൻ ഫോളോവേഴ്‌സുള്ള ഇർഫാൻ ദുബായിൽ പോയാണ് ലിം​ഗനിർണയം നടത്തിയത്.

ഇതിന് ശേഷം തിരികെ ചെന്നൈയിലെത്തി ജെൻഡർ റിവീൽ പാർട്ടിയും നടത്തി. രണ്ട് സംഭവങ്ങളുടെയും വീഡിയോ യൂട്യൂബ് വഴി ഇയാൾ പുറത്ത് വിട്ടിരുന്നു. ഇന്ത്യയിൽ നിയമവിരുദ്ധമായതിനാലാണ് ദുബായിൽ വന്ന് ലിം​ഗ നിർണയം നടത്തിയതെന്നും ഇർഫാൻ വീഡിയോയിൽ പറയുന്നുണ്ട്. ലിം​ഗനിർണയത്തിനായി ദുബായിലേക്ക് പോകുന്നതിന്റെ വീഡിയോയും കുഞ്ഞിന്റെ ലിംഗനിർണയ പരിശോധനയുടെ ദൃശ്യങ്ങളും സഹിതം വീഡിയോയിൽ കാണിക്കുന്നുണ്ട്. ലിംഗ നിർണയം നടത്തിയ വീഡിയോയ്‌ക്ക് രണ്ടുമില്യണിലധികം കാഴ്ചക്കാരും,ദുബായ് ട്രിപ്പിന്റെ വീഡിയോക്ക് ഒരു മില്യണിലധികം കാഴ്ചക്കാരുമുണ്ട്.

ജെൻഡർ റിവീൽ പാർട്ടി എന്ന പേരിലാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് വീ‌ഡിയോ ഡിയോ, യൂട്യൂബ് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കണമെന്ന് സൈബർ ക്രൈം വിഭാഗത്തോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സമൂഹമാദ്ധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും നോട്ടീസ് ലഭിച്ചാലുടൻ മറുപടി നൽകുമെന്നുമാണ് ഇർഫാൻ പ്രതികരിച്ചത്.

​ഗർഭസ്ഥ ശിശുവിന്റെ ലിം​ഗഭേദം വെളിപ്പെടുത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ലിംഗാധിഷ്ഠിത ഗർഭഛിദ്രം തടയുന്നതിനും ഗർഭസ്ഥ ശിശുക്കളുടെ സുരക്ഷിതത്വവും അവകാശങ്ങളും ഉറപ്പാക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ നിയമം. ഈ നിയമപ്രകാരമാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇർഫാന് നോട്ടീസ് അയച്ചത്.

Tags: YouTuber Reveals Gender
Share
Tweet
SendShare

More News from this section

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies