സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു.
ദി കപ്പിൾ സോംഗ് എന്നു പേരിട്ടിരിക്കുന്ന ഗാനം മെയ് 29-ന് പുറത്തിറങ്ങും. രശ്മിക മന്ദാനയുടെ ഗംഭീരമായ നൃത്തച്ചുവടുകളായിരിക്കും ഈ ഗാനത്തിന്റെ പ്രത്യേകതയെന്നാണ് സൂചന. ഏപ്രിൽ 8-നായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്. അസുരനിഗ്രഹത്തിന് ശേഷം രൗദ്രഭാവത്തിൽ വരുന്ന കാളീദേവിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുളള വേഷവിധാനങ്ങളോടെയാണ് അല്ലു അർജ്ജുൻ ടീസറിൽ പ്രത്യക്ഷപ്പെട്ടത്.
പുഷ്പ ദി റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം ഓഗസ്റ്റ് 15-നാണ് തിയേറ്ററുകളിലെത്തുന്നത്. സുകുമാര്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം മൈത്രി മൂവി മേക്കേഴ്സാണ്. പുഷ്പയുടെ ആദ്യഭാഗത്തിൽ മികച്ച നടനുള്ള ദേശീയ അവാർഡും അല്ലുവിനെ തേടിയെത്തിയിരുന്നു. ഇനി പുഷ്പ 2 ഇറങ്ങുമ്പോൾ മറ്റൊരു ഗംഭീര പ്രകടനം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
View this post on Instagram