ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ട് പോയില്ല; അമ്മയോട് പിണങ്ങിയ അഞ്ചാം ക്ലാസുകാരി കർട്ടൻ തുണിയിൽ തൂങ്ങി മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ജബൽപൂർ: ഇഷ്ടമുള്ള സ്ഥലത്തേയ്‌ക്ക് കൂട്ടികൊണ്ട് പോകാൻ അമ്മ തയ്യാറാകാത്തതിനെ തുടർന്ന് അഞ്ചാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ജബൽപൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഭേഡഘട്ടിലേക്കാണ് അമ്മയോടൊപ്പം പോകാനായി പെൺകുട്ടി വാശിപിടിച്ചത്.

വീട്ടിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലമായിരുന്നു ഇത്. അമ്മ തന്റെ ആവശ്യം അംഗീകരിച്ച് തരാതായതോടെ കുട്ടി വീടിന്റെ മുകൾ നിലയിലെ റൂമിലേക്ക് കയറി വാതിൽ അടയ്‌ക്കുകയായിരുന്നു. തുടർന്ന് വാതിലിലെ കർട്ടൻ തുണി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ദൻവന്ത്രി നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വിനോദ് പാഠക് പറഞ്ഞു. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Share