കിംഗ്‌സ് ഓഫ് ഇന്ത്യൻ പ്രീമിയർ ലീഗ്; ചെപ്പോക്കിൽ മൂന്നാം കിരീടമുയർത്തി കൊൽക്കത്ത
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിംഗ്‌സ് ഓഫ് ഇന്ത്യൻ പ്രീമിയർ ലീഗ്; ചെപ്പോക്കിൽ മൂന്നാം കിരീടമുയർത്തി കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 10:43 pm IST
Facebook
Twitter
WhatsAppTelegram

സമഗ്രാധിപത്യം ഫൈനലിലും തുടർന്ന കൊൽക്കത്ത ഹൈദരാബാദിനെ നിഷ്പ്രഭമാക്കി ഐപിഎൽ കിരീടങ്ങളിൽ ഹാട്രിക് തികച്ചു. ലീഗ് ഘട്ടം മുതൽ കെകെആറിനോട് തോൽവി ഏറ്റുവാങ്ങിയ ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ തുടക്കം മുതൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. മിച്ചൽ സ്റ്റാർക്കും ആന്ദ്രെ റസ്സലും എറിഞ്ഞിട്ടപ്പോൾ, വെങ്കടേഷ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗാണ് കെകെആറിനെ അതിവേഗം വിജയലക്ഷ്യത്തിലെത്തിച്ചത്. എട്ട് വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം. എസ്ആർഎച്ച് ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത മറികടന്നത്. സ്‌കോർ ഹൈദരാബാദ് 113; കൊൽക്കത്ത 114

മത്സരത്തെ ഹൈദരാബാദിന്റെ വരുതിയിൽ നിന്ന് കൊൽക്കത്തയുടെ ഉള്ളംകൈയിലെത്തിച്ചതിന്റെ ക്രെഡിറ്റ് മിച്ചൽ സ്റ്റാർക്കിനും ആന്ദ്രെ റസ്സലിനുമാണ്. തന്റെ ആദ്യ ഓവറിൽത്തന്നെ സ്റ്റാർക്ക് സൺ റൈസേഴ്സിന്റെ മനോവീര്യം തകർത്തു. ആദ്യ ഓവറിൽ അഭിഷേക് ശർമ്മയെയും നാലാം ഓവറിൽ രാഹുൽ ത്രിപാഠിയെയും മടക്കി പവർപ്ലേയിൽത്തന്നെ കൊൽക്കത്തയ്‌ക്ക് ബ്രേക്ക് ത്രൂ നൽകി. എയ്ഡൻ മാർക്രം, അബ്ദുൾ സമദ്, പാറ്റ് കമ്മിൻസ് എന്നിവരെ പുറത്താക്കി റസലും എസ്ആർഎച്ചിനെ അമ്പാടെ തകർത്തു.

114 റൺസ് വിജയലക്ഷ്യം കൊൽക്കത്തയ്‌ക്ക് അനായാസമായി കരുതിയ കൊൽക്കത്ത പാറ്റ് കമ്മിൻസ് ബൗളിംഗിനെത്തിയ ആദ്യ ഓവറിൽത്തന്നെ ഞെട്ടി. ഓപ്പണർ സുനിൽ നരെയ്‌നെ(6) ടീമിന് നഷ്ടമായി. എങ്കിലും സമർദ്ദത്തിലാകാതെ റഹ്‌മാനുള്ള ഗുർബാസും വെങ്കടേഷ് അയ്യരും ക്രീസിൽ നിലയുറപ്പിച്ചു.

പവർ പ്ലേയിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 72 റൺസാണ് നേടിയത്. റഹ്‌മാനുള്ള ഗുർബാസും വെങ്കടേഷ് അയ്യരും ചേർന്ന് തകർത്തടിക്കുകയായിരുന്നു. ഗുർബാസ് 32 പന്തിൽ 39 റൺസ് നേടിയപ്പോൾ, വെങ്കടേഷ് 26 പന്തിൽ 52 റൺസ് നേടി. 8.5 ഓവറിൽ ഗുർബ്ബാസ് റൺ ഔട്ടായി. അയ്യരുടെ ഇന്നിംഗ്‌സിൽ 3 സിക്സും 4 ബൗണ്ടറിയുമാണുള്ളത്.  നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും(6) വിജയത്തിൽ പങ്കാളിയായി.

 

Tags: IPLkolkata Knight Riderschampions
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies