ഭാര്യയാണോ, കാമുകിയാണോ എന്നുള്ള ചോദ്യങ്ങൾ തെറ്റാണ്; യാത്രക്കാരോട് മര്യാദയുടെ ഭാഷയിൽ പെരുമാറണം: കെഎസ്ആർടിസി ജീവനക്കാർക്ക് നിർ‌ദ്ദേശങ്ങളുമായി മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാര്യയാണോ, കാമുകിയാണോ എന്നുള്ള ചോദ്യങ്ങൾ തെറ്റാണ്; യാത്രക്കാരോട് മര്യാദയുടെ ഭാഷയിൽ പെരുമാറണം: കെഎസ്ആർടിസി ജീവനക്കാർക്ക് നിർ‌ദ്ദേശങ്ങളുമായി മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 04:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കണ്ട്ക്ടർ‌മാർ ബസിലെ യാത്രക്കാരോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാർ. കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാർ യാത്രക്കാർ തമ്മിലുള്ള ബന്ധം അറിയേണ്ട ആവശ്യം ഇല്ലെന്നും ​ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിയിലെ ഓരോ വിഭാഗങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ വീഡിയോ പരമ്പരയുടെ ആദ്യഭാഗത്തിലായിരുന്നു മന്ത്രിയുടെ നിർദ്ദേശം. കണ്ടക്ടർമാരെക്കുറിച്ചായിരുന്നു ഈ ഭാഗത്ത് പറഞ്ഞത്. ഡ്രൈവർ, മെക്കാനിക്ക്, മിനിസ്റ്റീരിയൽ അങ്ങനെ ബാക്കി ഭാഗങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.

ബസിൽ‌ കയറുന്ന സഹോദരി സഹോദരന്മാരോട് മര്യാദയുടെ ഭാഷയിൽ പെരുമാറണം. നമ്മുടെ അമ്മയാണ് സഹോദരിയാണ് എന്ന രീതിയിൽ വേണം പെരുമാറേണ്ടത്. അത്തരത്തിലൊരു പെരുമാറ്റം കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും ഉണ്ടാകണം. ബസിൽ കയറി യാത്ര ചെയ്യുന്നവരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമില്ല. പല ഉദാഹരണങ്ങൾ കണ്ടിട്ടുള്ളതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ​​ഗണേഷ് കുമാർ പറഞ്ഞു.

കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണെന്നാണ് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്രചെയ്യാനുള്ള അനുവാദം ഇന്ത്യയിലുണ്ട്. യാത്രക്കാർ കെഎസ്ആർടിസി ബസിൽ കയറണം എന്നുമാത്രമാണ് നുമുക്കുള്ളത്. അവർ‌ തമ്മിലുള്ള ബന്ധം അറിയേണ്ട ആവശ്യം ജീവനക്കാർക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മദ്യപിച്ചുകൊണ്ട് ജീവനക്കാർ ജോലിക്ക് വരേണ്ട ആവശ്യമില്ല. മദ്യപിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പത്തു മണിക്ക് ശേഷമുള്ള ദീർഘദൂര യാത്രയിൽ യാത്രക്കാർ പറയുന്ന സ്ഥലത്ത് നിർത്തി കൊടുക്കുന്നവരാകണം ജീവനക്കാർ. ഇതെല്ലാം നമ്മുടെ പെരുമാറ്റത്തിന്റെ ഭാ​ഗമാണ്. അതുപോലെ, കൃത്യസമയത്ത് ബസ് പുറപ്പെടുകയും ചെയ്യണമെന്ന് മന്ത്രി പറയുന്നുണ്ട്.

കെഎസ്ആർ‌ടിസിയെ സംബന്ധിച്ച ജീവനക്കാർ യജമാനന്മാരാണ്. കെഎസ്ആർടിസി ജീവനക്കാർ സ്നേഹത്തോടെ പെരുമാറിയാൽ ഒരു ആറുമാസം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കെഎസ്ആർടിസിയെ മുന്നോട്ട് കൊണ്ടപോകാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു. കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികൾ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ പരമ്പരയുടെ ഭാ​ഗമായാണ് ഈ നിർദ്ദേശങ്ങൾ.

Tags: ganesh kumarKSTC
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies