സാമ്‌നയിലെ അടിസ്ഥാന രഹിതമായ ആരോപണം; സഞ്ജയ് റാവത്തിന് വക്കീൽ നോട്ടീസ് അയച്ച് ഏക്‌നാഥ് ഷിൻഡെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

സാമ്‌നയിലെ അടിസ്ഥാന രഹിതമായ ആരോപണം; സഞ്ജയ് റാവത്തിന് വക്കീൽ നോട്ടീസ് അയച്ച് ഏക്‌നാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 01:48 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലൂടെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് വക്കീൽ നോട്ടീസ് അയച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരിലാണ് നടപടി.

സാമ്ന പത്രത്തിലെ ‘റോക്ക് തോക്ക്’ എന്ന കോളത്തിൽ മെയ് 26 ന് അപകീർത്തികരമായ വിവരങ്ങൾ എഴുതിയതിനാണ് നോട്ടീസ് നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി ഏക്‌നാഥ് ഷിൻഡെ പരിധിയില്ലാതെ പണം ചെലവഴിച്ചുവെന്നായിരുന്നു ആരോപണം. ഓരോ മണ്ഡലത്തിലും 25-30 കോടി രൂപയെങ്കിലും ഷിൻഡെ ചെലവഴിച്ചുവെന്നും അജിത് പവാറിന്റെ സ്ഥാനാർത്ഥിയുടെ വിജയം തടയാൻ പണം ചെലവഴിച്ചതായും പത്രത്തിൽ ആരോപിച്ചിരുന്നു.

മൂന്ന് ദിവസത്തിനകം മാദ്ധ്യമങ്ങൾക്ക് മുന്നിൽ റാവത്ത് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ഉള്ളത്. അല്ലാത്തപക്ഷം റാവത്തിനെതിരെ സിവിൽ, ക്രിമിനൽ നിയമപ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. റാവത്തിന്റെ പ്രസ്താവനകൾ അപകീർത്തികരമാണെന്ന് നോട്ടീസിൽ പറയുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനങ്ങൾക്കിടയിൽ അശാന്തി സൃഷ്ടിക്കാനും പൊതുസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും വേണ്ടിയുള്ളതാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.

ആരോപണത്തെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവുകൾ ഹാജരാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. സാമ്‌നയുടെ എഡിറ്ററാണ് സഞ്ജയ് റാവത്ത്. ലേഖനം പൊതുസമൂഹത്തിന് മുന്നിൽ ഷിൻഡെയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയതായി നോട്ടീസിൽ ചൂണ്ടിക്കാട്ടി.

Tags: ശിവസേനഉദ്ധവ് താക്കറെUdhav thakkareസാംമ്‌നSamnaSamna News Paper
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies