ടി20 ലോകകപ്പ് ആരംഭിക്കും മുൻപേ പ്രവചനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്.കമൻ്റേറ്റർമാരായ മുൻ താരങ്ങളാണ് പ്രവചനത്തിൽ മുൻപന്തിയിൽ. ഓസ്ട്രേലിയയുടെ വെറ്ററൻ താരം നേഥൻ ലയണിന്റെ പ്രവചനത്തിൽ ടി20 ലോകകപ്പിൽ ഫൈനൽ കളിക്കുക ഓസ്ട്രേലിയയും പാകിസ്താനുമാണ്.
ടി20 ഫൈനലിനുള്ള ടീമുകൾ ഏതെന്നാൽ, തീർച്ചയായും ഓസ്ട്രേലിയ. ഇക്കാര്യത്തിൽ ഞാൻ അവരോട് പക്ഷാപാതപരമായിരിക്കും. രണ്ടാമത്തെ ടീം പാകിസ്താനായിരിക്കും. അവരോടൊപ്പം പോകാനാണ് ഞാൻ ചിന്തിക്കുന്നത്.
കാരണം ലോകകപ്പ് സാഹചര്യത്തിൽ, മികച്ച സ്പിൻ ബൗളർമാരും ബാബർ അസമിനെ പോലുള്ള കരുത്തുറ്റ ബാറ്റർമാരും അവർക്കുണ്ട്. — നേഥൻ ലയൺ പറഞ്ഞു.ഏറ്റവും ഒടുവിൽ പാകിസ്താനെ ഓസ്ട്രേലിയ നേരിട്ടത്. മൂന്ന് വർഷം മുൻപ് ടി20 ലോകകപ്പിലെ സെമിയിൽ ദുബായിലായിരുന്നു. മാത്യു വെയ്ഡ് പാകിസ്താന്റെ ഹൃദയം തകർത്ത് വിജയം നേടുകയായിരുന്നു.