ഭീകരവാദത്തിന്റെ വേരറുക്കാൻ ആരംഭിച്ച യാത്ര; 33 വർഷങ്ങൾക്കിപ്പുറം ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ട് കശ്മീരിനെ ശാന്തമാക്കി നരേന്ദ്രൻ തിരികെയെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭീകരവാദത്തിന്റെ വേരറുക്കാൻ ആരംഭിച്ച യാത്ര; 33 വർഷങ്ങൾക്കിപ്പുറം ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ട് കശ്മീരിനെ ശാന്തമാക്കി നരേന്ദ്രൻ തിരികെയെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 12:49 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരി സന്ദർശനമാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപ്പറ്റുന്നത്. കന്യാകുമാരി ദേവിയെ വണങ്ങി ഏകാന്ത ധ്യാനത്തിന് വിവേകാനന്ദപ്പാറയിലെത്തിയതാണ് പ്രധാനമന്ത്രി. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ 45 മണിക്കൂർ നീളുന്ന ധ്യാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു കഴിഞ്ഞു. രാജ്യമൊട്ടാകെ തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ധ്യാനത്തിനായി കന്യാകുമാരിയിൽ എത്തിയിരിക്കുന്നത്.

നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ നടത്തുന്ന ആദ്യ സന്ദർശനമാണിതെന്നാണ് പലരുടെയും ധാരണ. എന്നാൽ, മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം വിവേകാന്ദപ്പാറയിൽ എത്തിയിരുന്നു. ആ ചരിത്ര സംഭവത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം,

കശ്മീരിലെ ഭീകരവാദത്തിന്റെ വേരുകൾ അറത്തുമാറ്റാൻ 33 വർഷങ്ങൾക്ക് മുമ്പ് ബിജെപി ഒരു യാത്ര ആരംഭിച്ചിരുന്നു. ഭാരതം കണ്ട ഏറ്റവും വലിയ യാത്രകളിലൊന്ന്. 1990-ലെ രാം രഥയാത്ര മാത്രമല്ല, 1991-ലെ ഏകതാ യാത്രയും ഭാരതത്തിലെ ജനങ്ങൾക്ക് മറക്കാൻ കഴിയില്ല. അന്നത്തെ ബിജെപി അദ്ധ്യക്ഷൻ മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ നടന്ന ഏകതാ യാത്രയുടെ മുഖ്യസംഘാടകനായിരുന്ന ഒരു ആർഎസ്എസ് പ്രചാരക് ഉണ്ടായിരുന്നു. ആ മനുഷ്യന്റെ പേരാണ് നരേന്ദ്ര ദാമോദർദാസ് മോദി, ഭാരതത്തിന്റെ പ്രധാനമന്ത്രി.

1991 ഡിസംബർ 11-ന് കന്യാകുമാരിയിൽ നിന്നാണ് രാഷ്‌ട്രീയ ഏകതാ യാത്ര ആരംഭിച്ചത്. 15,000 കി.മീ പിന്നിട്ട് ശ്രീനഗറിലെ ലാൽ ചൗക്കിൽ റിപ്പബ്ലിക് ദിനത്തിൽ ത്രിവർണ പതാക ഉയർത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ഭീകരവാദത്തിന്റെ കേന്ദ്രമായിരുന്ന കശ്മീരിൽ ഭാരതത്തിന്റെ പതാക ഉയർത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി മോദി ഏറ്റെടുത്തത് വിവേകാന്ദപ്പാറയിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ പ്രദക്ഷിണം വച്ച് പുഷ്പാർച്ചന നടത്തിയായിരുന്നു.

കോൺ​ഗ്രസ് ഭരണ കാലത്ത്, കശ്മീരിൽ ദേശീയ പതാക ഉയർത്താൻ പോലും ഭയന്നിരുന്നു. ആ കാലത്താണ് നരേന്ദ്രമോദിയും സംഘവും ലാൽ ചൗക്കിലേയ്‌ക്ക് ഏകതാ യാത്ര നടത്തിയത്. ജമ്മു കശ്മീർ ഭാരതത്തിന്റെ ഭാ​ഗമാണ്, മറ്റാർക്കും വിട്ടു തരില്ല എന്ന ശക്തമായ സന്ദേശം രാജ്യത്തും അന്തർദേശീയ തലത്തിലും എത്തിക്കാൻ ബിജെപി തീരുമാനിച്ചു. അങ്ങനെ, ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തികൊണ്ട് നരേന്ദ്രമോദിയും ബിജെപിയും രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി.

അന്നു തുടങ്ങി വച്ച യാത്ര എല്ലാതരത്തിലും പൂർത്തിയാക്കിയ ശേഷമാണ് 33 വർഷങ്ങൾക്കിപ്പുറം ആരംഭം കുറിച്ച ഇടത്തുതന്നെ നരേന്ദ്രമോദി തിരികെയെത്തിയത്. പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ അടുത്ത നിമിഷം മുതൽ കശ്മീരിലെ ഭീകരവാദം വേരോടെ പിഴുതെറിയാനുള്ള പ്രവർത്തനം അദ്ദേഹം തുടങ്ങി. ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ട് ഭീകരവാദത്തിന്റെ നെറുകിൽ തന്നെ അടികൊടുത്തു. ജമ്മു കാശ്മീരിൽ സമാധാനം പുനസ്ഥാപിച്ചു.

ഇന്ന് കശ്മീർ ശാന്തമാണ്. സൈന്യത്തിന് നേരെ കല്ലുകൾ എറിയാൻ കൈകൾ ഉയരുന്നില്ല, ലാൽ ചൗക്കിൽ മാത്രമല്ല കശ്മീർ താഴ്വരകളിലും അതിർത്തികളിലും വരെ ത്രിവർണ പതാക പാറുന്നു. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കിയ ശേഷം നരേന്ദ്രൻ കന്യാകുമാരിൽ തിരികെയെത്തി ധ്യാനത്തിലമർന്നു, പുതിയ ദൗത്യം ഏറ്റെടുക്കാനുള്ള ഊർജ്ജത്തിനായി.

 

 

Tags: Narendra ModiKanniyakumari33 year old pic
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies