സൈന്യത്തിന്റെ കാവൽ , പ്രത്യേക വിമാനം , രഹസ്യ സജ്ജീകരണങ്ങൾ : ബ്രിട്ടനിൽ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തിന്റെ കാവൽ , പ്രത്യേക വിമാനം , രഹസ്യ സജ്ജീകരണങ്ങൾ : ബ്രിട്ടനിൽ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 01:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബ്രിട്ടനിൽ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . കരുതൽ ശേഖരത്തിന് മുതൽകൂട്ടായാണ് സ്വർണം എത്തിച്ചത് . 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി.

വരും മാസത്തിലും ഇതേ അളവിൽ സ്വർണം വീണ്ടും രാജ്യത്തേക്ക് എത്തുക്കുമെന്നാണ് സൂചന . റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. മുംബൈയിലെ മിന്റ് റോഡിലെയും നാഗ്പൂരിലെയും ആര്‍ബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുന്നത്.

ആർബിഐയുടെ സ്വർണശേഖരത്തിന്റെ പകുതിയിലേറെയും വിദേശത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ഇൻ്റർനാഷണൽ സെറ്റിൽമെൻ്റ്‌സിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ സൈന്യത്തിന്റെ സുരക്ഷയിലാണ് സ്വര്‍ണം തിരികെ എത്തിക്കുന്ന നടപടി ആര്‍ബിഐ തുടങ്ങിയിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്.

ആർബിഐ പുറത്തുവിട്ട വാർഷിക കണക്കുകൾ പ്രകാരം, 2024 മാർച്ച് 31 വരെ വിദേശ നാണയ ശേഖരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന് 822.10 ടൺ സ്വർണം ഉണ്ടായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 794.63 ടണ്ണായിരുന്നു.

2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 19 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിക്കൂട്ടിയത്. പണപ്പെരുപ്പത്തിനെ നേരിടാനുള്ള ഒരു മാർഗമെന്ന നിലയിലാണ് ഇത്തരത്തിൽ സ്വർണം വാങ്ങുന്നത്. മുന്‍വര്‍ഷം മൊത്തത്തില്‍ വാങ്ങിയത് 16 ടണ്‍ മാത്രമാണ്. 2019 മുതലാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയത്. ഇതിന് മുന്‍പ് 2009ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി സമയത്താണ് 200 ടണ്‍ സ്വര്‍ണം ആര്‍ബിഐ വാങ്ങിയത്.

Tags: britainGoldRBI
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies