കരിബീയൻ ദ്വീപിൽ കങ്കാരു ഫ്രൈ..! സന്നാഹത്തിൽ ഓസ്ട്രേലിയയെ തരിപ്പണമാക്കി വിൻഡീസ് തുടങ്ങി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കരിബീയൻ ദ്വീപിൽ കങ്കാരു ഫ്രൈ..! സന്നാഹത്തിൽ ഓസ്ട്രേലിയയെ തരിപ്പണമാക്കി വിൻഡീസ് തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ലോകകപ്പ് സന്നാഹത്തിൽ വരവറിയിച്ച് വെസ്റ്റിൻഡീസ്. ബാറ്റിംഗിൽ വെടിക്കെട്ട് തീർത്താണ് കരീബിയൻ കരുത്തർ 36 റൺസിന്റെ വിജയം സ്വന്തമാക്കിയത്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിക്കോളാസ് പൂരാന്റെ കരുത്തിൽ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയ്‌ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 222 റൺസെ നേടാനായുള്ളൂ.

തുടക്കത്തിലെ ഓപ്പണർ ഷായ് ഹോപ്പിനെ(14) വിൻഡീസിന് നഷ്ടമായെങ്കിലും വൺഡൗണായി ക്രീസിലെത്തിയ നിക്കോളാസ് പൂരാനും(75) ജോൺസൺ ചാൾസും(40) തകർത്തടിച്ചതോടെ ഓസീസ് സമ്മർദ്ദത്തിലായി. ഇരുവരും ചേർന്ന് 39 പന്തിൽ നിന്ന് 90 റൺസാണ് അടിച്ചുകൂട്ടിയത്. 10-ാം ഓവറിൽ ആദം സാംപ പൂരാനെ മടക്കി. 25 പന്തിൽ എട്ട് സിക്സും അഞ്ചു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റൻ റോവ്മൻ പവലും അർദ്ധ സെഞ്ച്വറി നേടി. താരം 25 പന്തിൽ നാല് വീതം സിക്‌സും ഫോറും സഹിതം 52 റൺസെടുത്തു. ഹെറ്റ്‌മെയറും(18) ഷെർഫെയ്ൻ റുഥർഫോർഡും (47) വിൻഡീസിനെ റെക്കോർഡ് സ്കോറിലേക്ക് നയിക്കുകയായിരുന്നു. ആദം സാംപ(21), ജോഷ് ഹേസൽഹുഡ്(3) എന്നിവർ പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി ആദം സാമ്പ രണ്ട് വിക്കറ്റും ടിം ഡേവിഡ്, ആഷ്ടൺ അഗർ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്‌ത്തി.

അത്ര മികച്ച തുടക്കമായിരുന്നില്ല ഓസീസിന് ലഭിച്ചത്. നാല് ഓവറിനിടെ മൂന്ന് മുൻനിര വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഡേവിഡ് വാർണർ(15), മിച്ചൽ മാർഷ് (4) ആഷ്ടൺ അഗർ(28) എന്നിവരാണ് പുറത്തായത്. വാർണറുടെയും മാർഷിന്റെയും വിക്കറ്റ് ഷമാർ ജോസഫിനാണ്. ജോഷ് ഇംഗ്ലിസ്- ടിം ഡേവിഡ് സഖ്യമാണ് ടീമിനെ ഒരറ്റത്ത് നിന്ന് ഓസീസിന് വേണ്ടി പൊരുതിയത്. ഇരുവരും ചേർന്ന് 53 റൺസാണ് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. എന്നാൽ 10-ാം ഓവറിൽ ഡേവിഡിനെ മടക്കി ഗുഡകേഷ് മോട്ടി ഓസീസിനെ സമ്മർദ്ദത്തിലാക്കി. മാത്യൂ വെഡ്(25)- ഇംഗ്ലിസ്(25) സഖ്യം പ്രതിരോധിച്ച് കളിച്ചതോടെ സ്‌കോർ ബോർഡും ചലിച്ചു. ഉടൻ തന്നെ ഇരുവരും മുടങ്ങി. നേഥാൻ എല്ലിസാണ്(39) പുറത്തായ മറ്റൊരു താരം. വിൻഡീസിനായി അൽസരി ജോസഫും ഗുഡകേശ് മോത്തീയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. അകേൽ ഹൊസെയ്ൻ, ഷമാർ ജോസഫ്, ഒബെദ് മക്കോയി എന്നിവർ ഒരു വിക്കറ്റും നേടി.

 

Tags: australiawestindiesnicholas pooranwarm-up
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies