പൂനെയിൽ പ്രായപൂർത്തിയാകാത്തയാൾ മദ്യലഹരിയിൽ വാഹനമോടിച്ച് കയറ്റി രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മാതാവ് അറസ്റ്റിൽ. മദ്യലഹരിയിലായിരുന്ന മകന്റെ രക്ത സാമ്പിൾ മാറ്റി പകരം തന്റെ രക്തം പരിശോധനയ്‌ക്ക് നൽകാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ശിവാനി അഗർവാൾ എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് അമിതേഷ് കുമാർ പറഞ്ഞു.
നേരത്തെ കോടതിയിൽ രക്ത സാമ്പിൾ മാറ്റിവച്ച കാര്യം പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതിയുടെ പിതാവിനെയും മുത്തച്ഛനെയും 14 ദിവസം റിമാൻഡ് ചെയ്തതിന് താെട്ടടുത്ത ദിവസമാണ് മാതാവിനെയും അറസ്റ്റ് ചെയ്തത്.ഡ്രൈവർ തട്ടിക്കൊണ്ടുപോയതിനും കുറ്റം അയാളുടെ മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചതിനുമാണ് പിതാവിനെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തത്.
മേയ് 19 നടന്ന അപകടത്തിൽ ദമ്പതികളായ സോഫ്റ്റ്വയർ എൻജിനിയർമാരാണ് കാെല്ലപ്പെട്ടത്. പ്രതിയായ പ്രായപൂർത്തിയാകാത്തയാൾ ജൂൺ അഞ്ചുവരെ നിരീക്ഷണ കേന്ദ്രത്തിൽ റിമാൻഡിലായിരുന്നു. രക്ത സാമ്പിളിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ച ജനറൽ ആശുപത്രിയിലെ
രണ്ടു ഡോക്ടർമാരെയും അറസ്റ്റ് ചെയ്തിരുന്നു.